»   » സെല്ലുലോയ്ഡ് ജോസഫിന്റെ വായും അടഞ്ഞു

സെല്ലുലോയ്ഡ് ജോസഫിന്റെ വായും അടഞ്ഞു

Posted By: Super
Subscribe to Filmibeat Malayalam
കാളപെറ്റെന്നു കേട്ട് കയറെടുത്തവരെല്ലാം ഇപ്പോള്‍ ചൂളിപ്പോയെന്ന അവസ്ഥയിലായിരിക്കുകയാണ്, ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് മറ്റുള്ളവര്‍ അത് ഏറ്റുപിടിക്കുകയും വിവാദങ്ങളുണ്ടാവുകയും ചെയ്യുന്നത് നാട്ടില്‍ പുതിയ കാര്യമല്ല. കമലൊരുക്കിയ മികച്ച ചിത്രമായ സെല്ലുലോയ്ഡിനെതിരെയും ഉണ്ടായത് ഇത്തരത്തിലൊരു വിവാദമായിരുന്നു.

ഒരു ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഏറ്റവും കുറഞ്ഞത് ആ ചിത്രമൊന്ന് കാണേണ്ടതാണ്. എന്നാല്‍ ഇത് ചെയ്യാതെ പലരും പറഞ്ഞകാര്യങ്ങള്‍ ഏറ്റപിടിച്ച് കുറച്ചുനാള്‍ എന്തൊക്കെയാണ് നാട്ടില്‍ നടന്നത്. കെ കരുണാകരന് വേണ്ടിയും മലയാറ്റൂര്‍ രാമകൃഷ്ണന് വേണ്ടിയും വാദിക്കാന്‍ എത്രപേരാണ് അണിനിരന്നത്. ചാനലുകളായ ചാനലുകള്‍ മുഴുവന്‍ ഇതിനായി വാര്‍ത്തകള്‍ക്കിടിയല്‍ പ്രത്യേക സമയംനല്‍കി, നാടുമുഴുവന്‍ വിളിച്ച് അഭിപ്രായങ്ങള്‍ ചോദിച്ച് വിവാദത്തിന് കൊഴുപ്പുകൂട്ടി.

ഒടുക്കം എന്തുണ്ടായി, മലപോലെവന്നത് എലിപോലെപോയെന്ന അവസ്ഥയായി. അച്ഛനെതിരെ പറഞ്ഞവരെ വെല്ലുവിളിച്ചും മാപ്പുപറയണമെന്നാവശ്യപ്പെട്ടും ചന്ദ്രഹാസമിളക്കിയ കെ മുരളീധരന്‍ പോയി സെല്ലുലോയ്ഡ് കണ്ടു. അതോടെ മുരളിയുടെ വായടഞ്ഞു. പക്ഷേ ചിത്രം കണ്ട് പുറത്തിറങ്ങിയ അദ്ദേഹം അതില്‍ വിവാദമാക്കേണ്ട കാര്യമൊന്നുമില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും പറയാനുള്ള മനസ്സ് കാണിച്ചു.

മുരളി വിവാദം പിന്‍വലിക്കണമെന്ന് പറഞ്ഞതോടെ ആപ്പിലായത് വിവാദം ഏറ്റുപിടിച്ച മറ്റുള്ളവരാണ്. ഇക്കൂട്ടത്തില്‍ മന്ത്രി കെസി ജോസഫും പെടും. വൈകാതെയിപ്പോള്‍ തന്റെ പരാമര്‍ശം ജോസഫും പിന്‍വലിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കരുണാകരനെതിരെ വന്ന സംവിധായകന്‍ കമല്‍ നീക്കണമെന്നും കരുണാകരനെപ്പോലുള്ള നേതാക്കള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നുമായിരുന്നു ചിത്രം കാണാതെ ജോസഫ് തട്ടിവിട്ടത്.

എന്നാല്‍ സെന്‍സര്‍ ചെയ്ത ചിത്രത്തിന്റെ ഭാഗങ്ങള്‍ നീക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത് ചലച്ചിത്രപ്രേമികള്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമാക്കി മാറ്റുകയായിരുന്നു. എന്തായാലും സിനിമയില്‍ കരുണാകരനെതിരെ പരാമര്‍ശമൊന്നുമില്ലെന്ന് മുരളീധരന്‍ പറഞ്ഞ സാഹചര്യത്തിലാണ് കെ സി ജോസഫ് പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്.

English summary
Minister for culture K.C. Joseph on Friday withdrew his statement on the state award-winning Malayalam movie ‘Celluloid’ directed by Kamal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam