»   » മലയാള സിനിമയ്ക്ക് മാഫിയ ശശിയുടെ ആക്ഷനൊന്നും പോര! അടുത്തതായി വരുന്ന വമ്പന്‍ ആരാണെന്ന് അറിയാമോ?

മലയാള സിനിമയ്ക്ക് മാഫിയ ശശിയുടെ ആക്ഷനൊന്നും പോര! അടുത്തതായി വരുന്ന വമ്പന്‍ ആരാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ മാറ്റങ്ങളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളും മറ്റുമായി വ്യത്യസ്തകള്‍ പരീക്ഷിക്കുന്നതിനൊപ്പം പരിചയ സമ്പന്നരായ ആളുകളാണ് സംഘട്ടനമൊരുക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ ആക്ഷനൊരുക്കാന്‍ പീറ്റര്‍ ഹെയിന്‍ വന്നത് പോലെ ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയും മലയാള സിനിമയിലേക്ക് വരികയാണ്.

അത്രയ്ക്കും അശ്ശീലമായി പോയോ? തന്റെ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കുന്നെന്ന് റായി ലക്ഷ്മി!!

kecha-khampakdee

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന സിനിമയ്ക്ക് വേണ്ടി ആക്ഷനൊരുക്കി കൊണ്ടാണ് കേച്ച കംബക്ഡി മലയാള സിനിമയില്‍ അരങ്ങേറ്റം നടത്താന്‍ പോവുന്നത്. ടീമിനൊപ്പം അദ്ദേഹം തിരുവനന്തപുരത്ത് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജി നടേശന്റെ കീഴിലുള്ള ഓഗസ്റ്റ് സിനിമാസാണ് പതിനെട്ടാം പടി നിര്‍മ്മിക്കുന്നത്.

മലയാളി മങ്കയാവാന്‍ സാരി വേണം! പ്രേമത്തിലെ മേരി സാരി ഉടുത്താല്‍ സുന്ദരിയാണ്, ചിത്രങ്ങള്‍ കാണാം!

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും പതിനെട്ടാം പടിയ്ക്കുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന സിനിമയില്‍ കേച്ചയുടെ ആക്ഷന്‍ വേറിട്ട് നില്‍ക്കുമെന്ന് ഇതില്‍ നിന്നും മനസിലാക്കാം. ബാഹുബലിയിലെ 60 ശതമാനവും സംഘട്ടനങ്ങള്‍ ഒരുക്കിയത് കേച്ചയായിരുന്നു. മാത്രമല്ല വിജയ്, അല്ലു അര്‍ജുന്‍, ജോണ്‍ എബ്രഹാം, എന്നിങ്ങനെ ഇന്ത്യയിലെ പല താരങ്ങളുടെ സിനിമകള്‍ക്കും ആക്ഷന്‍ ഒരുക്കി കേച്ച ശ്രദ്ധ നേടിയിരുന്നു.

English summary
Thai stuntmaster Kecha Khampakdee has been roped in as the action choreographer for Shankar Ramakrishnan's directorial debut Pathinettam Padi, which will feature a host of new faces.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X