»   » 'കപ്പ പപ്പട'ത്തില്‍ ഫഹദും കീര്‍ത്തിയും

'കപ്പ പപ്പട'ത്തില്‍ ഫഹദും കീര്‍ത്തിയും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പുത്തന്‍ താരോദയമാണ് കീര്‍ത്തി മേനക, ഒരുകാലത്ത് മലയാളത്തിലെ നായികാസങ്കല്‍പ്പത്തിന് പരിപൂര്‍ണതയേകിയ മേനകയുടെ മകളായ കീര്‍ത്തിയുടെ ആദ്യ ചിത്രമായ ഗീതാഞ്ജലി റിലീസിനെത്താന്‍ പോവുകയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അമ്മയുടെ പാരമ്പര്യവുമായി വരുന്ന കീര്‍ത്തിയുടെ പ്രകടനം കാണാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്.

ഗീതാഞ്ജലിയ്ക്കു പിന്നാലെ മലയാളത്തില്‍് പുതിയൊരു ചിത്രത്തില്‍ക്കൂടി പുത്തന്‍താരം കരാറായിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് കീര്‍ത്തിയുടെ രണ്ടാം ചിത്രം. കപ്പ പപ്പടം എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകനായ അനീഷ് കുരുവിളയാണ് ഒരുക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്.

Keerthi Menaka and Fahad Fazil

വൈ വി രാജേഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രതാപ് പോത്തന്‍, പാര്‍വ്വതി മേനോന്‍, രവീന്ദ്രന്‍, ഭഗത് മാന്വല്‍, അനൂപ് ചന്ദ്രന്‍, നന്ദു, ലക്ഷ്മി, സുനില്‍ സുഖദ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തെങ്കാശി, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് കപ്പ പപ്പടം ചിത്രീകരിക്കുക.

English summary
New Face of Malayalam Keerthi Menaka to act with Fahad Fazil in Aneesh Kuruvila's Kappa Pappadam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam