Just In
- 39 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 1 hr ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 1 hr ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
കർഷകരുടെ തീരാത്ത പോരാട്ടവുമായി ജയം രവിയുടെ ഭൂമി. ശൈലന്റെ റിവ്യൂ
Don't Miss!
- News
രജനികാന്തിന് കനത്ത തിരിച്ചടി; മക്കള്‍ മന്ട്രത്തില് കൂട്ടരാജി; ജില്ലാ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രി മികച്ച നടി, രഞ്ജി പണിക്കര്‍ മികച്ച നടന്! ഇന്‍ഡിവുഡിന്റെ പുരസ്കാരം ലഭിച്ച് ഇവര്‍ക്ക്!!
ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള പുരസ്കാരവും സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ലിജോയുടെ സംവിധാനത്തിലെത്തിയ ഈ മ യൗ എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്. ഇപ്പോള്‍ വീണ്ടും പുരസ്കാരങ്ങള്‍ മലയാളത്തെ തേടി എത്തിയിരിക്കുകയാണ്.
ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് നേട്ടത്തില്‍ മലയാളമാണ് മുന്നില്‍ നില്‍ക്കുന്നത്. മലയാളത്തില്‍ നിന്നും നടന് രഞ്ജി പണിക്കരാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രഞ്ജി പണിക്കര്‍ക്ക് മാത്രമല്ല താരപുത്രി കീര്‍ത്തി സുരേഷ് അടക്കം നിരവധി പേര്‍ക്കും ഫിലിം കാര്‍ണിവലില്‍ പുരസ്കാരം ലഭിച്ചിരിക്കുകയാണ്.

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍
വീണ്ടുമൊരു ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് തുടക്കമായിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്നുമാണ് നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫിലിം കാര്‍ണിവല്‍ ഷെയ്ക്ക് സലാം ബിന്‍ സുല്‍ത്താന്‍ ബിന്‍ സാകര്‍ അല്‍കാസിമി ഉദ്ഘാടനം ചെയ്തു. ഹോളിവുഡ് സംവിധായകനും ഇന്‍ഡിവുഡ് പ്രൊജക്ടിന്റെ സ്ഥാപക ഡയറക്ടറുമായ സോഹന്റോയ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ സിനിമാരംഗം ഇനിയും ഏറെ മേഖലകളിലേക്ക് ഉയരാനുണ്ട്. ലോകമാകെ സിനിമാ വിതരണശൃംഖല ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണ് ഇന്‍ഡിവുഡ്.

മികച്ച നടന്
മികച്ച നടനുള്ള ഇന്‍ഡിവുഡിന്റെ പുരസ്കാരം നടന് രഞ്ജി പണിക്കര്‍ക്കാണ് ലഭിച്ചത്. ഭയാനകം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു രഞ്ജി പണിക്കരെ തേടി ഈ അംഗീകാരമെത്തിയത്. ജയരാജ് സംവിധാനം ചെയ്ത ചിത്രം ജൂലൈയിലായിരുന്നു റിലീസിനെത്തിയത്. മികച്ച സംവിധായകന്, തിരക്കഥ, മികച്ച ഛായാഗ്രഹകന് എന്നിങ്ങനെ ഈ വര്‍ഷത്തെ ദേശീയ പുരസ്കാരത്തില്‍ മൂന്ന് പുരസ്കാരങ്ങളായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇന്‍ഡിവുഡിന്റെ കൂടി അംഗീകാരം രഞ്ജി പണിക്കരിലൂടെ സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.

മികച്ച നടിയായി കീര്‍ത്തി
ഇന്‍ഡിവുഡ് മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത് താരപുത്രി കീര്‍ത്തി സുരേഷിനെയാണ്. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിനായിരുന്നു കീര്‍ത്തിയെ തേടി അംഗീകാരമെത്തിയത്. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തിയും തകര്‍ത്തഭിനയിച്ച സിനിമ ബോക്സോഫീസിലും ഹിറ്റായിരുന്നു. നിരവധി പ്രേക്ഷക പ്രശംസ ലഭിച്ച മഹാനടിയിലൂടെ കീര്‍ത്തിയെ തേടി ഇനിയും പുരസ്കാരങ്ങള്‍ വരുമെന്നാണ് ആരാധകര്‍ പറയുന്നത്.

മറ്റ് പുരസ്കാരങ്ങള്‍
മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞുദൈവം ആണ്. മികച്ച ഛായാഗ്രഹണം- ലിറ്റില്‍ സ്വയംപ് (ചിത്രം-പറവ), മികച്ച സംഗീത സംവിധാനം- റെക്സ് വിജയന് (മായാനദി), മികച്ച സംവിധായകനുള്ള ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് രാജ്കുമാര് ഹിറാനി (സഞ്ജു) സ്വന്തമാക്കി. മികച്ച സഹനടിമാര്‍ക്കുള്ള അംഗീകാരം സുഡാനി ഫ്രം നൈജീരിയയിലെ സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി എന്നിവര്‍ നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സുഡാനി ഫ്രം നൈജീരിയയിലൂടെ സംവിധായകന് സക്കറിയയ്ക്ക് ലഭിച്ചു.

ഇന്‍ഡിവുഡിന്റെ ലക്ഷ്യം
ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിലൂടെ യുവകലാകാരന്മാര്ക്ക് സിനിമയിലേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കുന്നു. 10 ബില്യന്‍ യുഎസ് ഡോളര്‍ പ്രോജക്ട് എന്ന ആശയം മുന്‍നിര്‍ത്തി ഇന്ത്യയിലെ സിനിമാസംരംഭകരെ കോര്‍ത്തിണക്കുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. റഷ്യന്‍, ഇറാനിയന്‍ സംവിധായകരും അഭിനതേക്കാളും പങ്കെടുക്കുന്ന അലിഫ്-ഓള് ലൈറ്റ്സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു.