»   » അച്ഛനെയും അമ്മയെയും പോലെ എനിക്കും പ്രണയ വിവാഹം മതി എന്ന് കീര്‍ത്തി

അച്ഛനെയും അമ്മയെയും പോലെ എനിക്കും പ്രണയ വിവാഹം മതി എന്ന് കീര്‍ത്തി

Written By:
Subscribe to Filmibeat Malayalam

ആദ്യകാല നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കൃഷ്ണയുടെയും മകള്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴകത്ത് മുന്‍നിര നായികയായി ഉയര്‍ന്നുകൊണ്ടികരിയ്ക്കുകയാണ്. അടുത്തിടെ ഒരു സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി.

അച്ഛനെയും അമ്മയെയും പോലെ തനിയ്ക്കും പ്രണയം വിവാഹം മതിയെന്നാണ് നടി പറയുന്നത്. ചുമ്മാ രണ്ട് മിനിട്ട്‌കൊണ്ട് താലികെട്ടി പോകുന്ന വിവാഹത്തിനോട് താത്പര്യമില്ലെന്നും കീര്‍ത്തി വ്യക്തമാക്കി.

അച്ഛനെയും അമ്മയെയും പോലെ എനിക്കും പ്രണയ വിവാഹം മതി എന്ന് കീര്‍ത്തി

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അവരിപ്പോഴും സ്‌നേഹിച്ച് ജീവിയ്ക്കുന്നു. അതുകൊണ്ട് എനിക്കും പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോടാണ് താത്പര്യം- കീര്‍ത്തി പറഞ്ഞു.

അച്ഛനെയും അമ്മയെയും പോലെ എനിക്കും പ്രണയ വിവാഹം മതി എന്ന് കീര്‍ത്തി

വിവാഹം പരമാവധി ആസ്വദിയ്ക്കണം എന്നതാണ് എന്റെ ആഗ്രഹം. അത് ജീവിതത്തിന്റെ രണ്ടാം ഘട്ടമാണെന്നൊക്കെ പറയാം. അപ്പോള്‍ നമ്മളത് അത്രയും ആഘോഷിക്കണം. വെറുതേ രണ്ട് മിനിട്ട് കൊണ്ട് താലികെട്ടി പോകുന്നതിനോട് താത്പര്യമില്ല.

അച്ഛനെയും അമ്മയെയും പോലെ എനിക്കും പ്രണയ വിവാഹം മതി എന്ന് കീര്‍ത്തി

കല്യാണത്തിന് എന്നെ കാണാന്‍ അടിപൊളിയായിരിക്കണം. വിപണിയിലെ ട്രന്റ് ഓരോ ദിവസവും മാറിക്കൊണ്ടിരിയ്ക്കുകയല്ലേ. ഇപ്പോള്‍ ഞാനിഷ്ടപ്പെടുന്ന ഒന്നായിരിക്കില്ലല്ലോ കല്യാണ സമയത്തെ ട്രന്റ്. എന്റെ സങ്കല്‍പത്തില്‍ വിവാഹ വസ്ത്രത്തെ കുറിച്ച് വ്യക്തമായ ചിത്രമില്ലെങ്കിലും അത് എന്തെങ്കിലും പ്രത്യേകതയുള്ളതായിരിക്കും- കീര്‍ത്തി പറഞ്ഞു.

അച്ഛനെയും അമ്മയെയും പോലെ എനിക്കും പ്രണയ വിവാഹം മതി എന്ന് കീര്‍ത്തി

തമിഴ് സിനിമയില്‍ ഇപ്പോള്‍ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. ധനുഷിനൊപ്പം അഭിനയിച്ച തൊടാരിയാണ് അടുത്ത റിലീസ്. വിജയ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Keerthy Suresh reveals her Marriage and Romance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam