»   » കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷവും നൂറിലധികം മലയാള സിനിമകള്‍ തിയേറ്ററിലെത്തിയതില്‍ മുപ്പതെണ്ണം മാത്രമാവും നോട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഒക്ടോബര്‍ മാസം മലയാള സിനിമയെ സംബന്ധിച്ച് നല്ല കാലമാണ്. ചിന്തിപ്പിയ്ക്കുകയും ചിരിപ്പിയ്ക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന നല്ല കുറേ സിനിമകള്‍.

ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മലയാള സിനിമ കേരളത്തില്‍ അന്യഭാഷ ചിത്രങ്ങളെ കടത്തിവെട്ടുകയാണ്. പൃഥ്വിരാജ് നായകനായ എന്നു നിന്റെ മൊയ്തീനും അമര്‍ അക്ബര്‍ അന്തോണിയും മികച്ച പ്രകടനം തുടരുമ്പോള്‍ ഒപ്പം തന്നെ മമ്മൂട്ടിയുടെ പത്തേമാരിയുമുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ബോക്‌സോഫീസ് നില നോക്കാം,


കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

പൃഥ്വിരാജിനെയും ജയസൂര്യയെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദര്‍ശനം തുടരുന്നു. നാല് ദിവസം കൊണ്ട് 5.56 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍


കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

അമര്‍ അക്ബര്‍ അന്തോണിയ്‌ക്കൊപ്പം റിലീസ് ചെയ്ത അനില്‍ രാധാകൃഷ്ണ മേനോന്റെ ലോര്‍ഡി ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. രണ്ട് ദിവസം കൊണ്ട് 1.22 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍


കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

പ്രവാസി ജീവിതത്തെ വരച്ചു കാട്ടിയ സലിം അഹമ്മദിന്റെ പത്തേമാരിയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പള്ളിക്കല്‍ നാരായണനെ നെഞ്ചിലേറ്റിയ കേരളം ചിത്രത്തിന് മികച്ച സ്വീകരണം നല്‍കുന്നു. ഏഴ് ദിവസം കൊണ്ട് 3.62 കോടി പത്തേമാരി നേടി


കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

കേരളം മൊയ്തീന്‍ - കാഞ്ചനമാല പ്രണയ മഴയില്‍ നനയുകയാണ്. മുപ്പത് ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇപ്പോഴും ഹൗസ് ഫുള്‍. 27.2 കോടിയാണ് 30 ദിവസത്തെ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍


കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രവും പ്രദര്‍ശനം തുടരുന്നു. 25 ദിവസം കൊണ്ട് ചിത്രം 9.15 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി


കേരളത്തിലെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്; മമ്മൂട്ടിയെ വെട്ടി പൃഥ്വി

ഈ മലയാള സിനിമകള്‍ക്കൊപ്പം തമിഴ് 'പുലി'യും കേരളത്തിലെ തിയേറ്ററില്‍ ഓടുന്നുണ്ട്. പത്ത് ദിവസം കൊണ്ട് ഇളദപതി വിജയ് നായകനായ പുലി കേരളത്തില്‍ നിന്നും വാരിയത് 4.9 കോടിയാണ്


English summary
Among nearly 100 Malayalam films released this year, less than 30 films made a mark at the Kerala box office. However, October has been a lucky month for the entertainment industry in the South Indian state as some new releases did roaring business at the box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam