»   » കസബയ്‌ക്കൊപ്പം തിയേറ്ററുകളില്‍ എത്തിയ മൂന്ന് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

കസബയ്‌ക്കൊപ്പം തിയേറ്ററുകളില്‍ എത്തിയ മൂന്ന് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

റംസാന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ മമ്മൂട്ടിയുടെ കസബ ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനാണ് നേടുന്നത്. ഇപ്പോഴിതാ കസബയ്ക്കൊപ്പം തിയേറ്ററുകളില്‍ എത്തിയ മറ്റ് ചിത്രങ്ങളുടെയും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നു.

അനുരാഗ കരിക്കിന്‍ വെള്ളം, കരിങ്കുന്നം സിക്‌സസ്, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോഴുള്ള കേരളത്തിലെ മാത്രം കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

കളക്ഷന്‍ റിപ്പോര്‍ട്ട്; ഷാജഹാനും പരീക്കുട്ടിയും മുന്നേറുന്നു, കസബയ്‌ക്കൊപ്പം തിയേറ്റകളില്‍ എത്തിയ മൂന്ന് ചിത്രങ്ങള്‍

മമ്മൂട്ടി ചിത്രമായ കസബ, അനുരാഗ കരിക്കിന്‍ വെള്ളം, കരിങ്കുന്നം സികസസ്, ഷാജാഹാനും പരീക്കുട്ടിയും എന്നീ നാല് ചിത്രങ്ങളാണ് റംസാന് തിയേറ്ററുകളിലെത്തിയത്.

കളക്ഷന്‍ റിപ്പോര്‍ട്ട്; ഷാജഹാനും പരീക്കുട്ടിയും മുന്നേറുന്നു, കസബയ്‌ക്കൊപ്പം തിയേറ്റകളില്‍ എത്തിയ മൂന്ന് ചിത്രങ്ങള്‍

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. 3.87 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് കളക്ഷന്‍. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ കേരളത്തിലെ ബോക്‌സ് കളക്ഷന്‍.

കളക്ഷന്‍ റിപ്പോര്‍ട്ട്; ഷാജഹാനും പരീക്കുട്ടിയും മുന്നേറുന്നു, കസബയ്‌ക്കൊപ്പം തിയേറ്റകളില്‍ എത്തിയ മൂന്ന് ചിത്രങ്ങള്‍

ദീപുകരുണാകരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. 3.13 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

കളക്ഷന്‍ റിപ്പോര്‍ട്ട്; ഷാജഹാനും പരീക്കുട്ടിയും മുന്നേറുന്നു, കസബയ്‌ക്കൊപ്പം തിയേറ്റകളില്‍ എത്തിയ മൂന്ന് ചിത്രങ്ങള്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും അമലപോളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കോമഡി എന്റര്‍ടെയ്‌നര്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 4.04 കോടിയാണ് ചിത്രം ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

English summary
Kerala box office: 'Anuraga Karikkin Vellam,' 'Karinkunnam 6's' and 'Shajahanum Pareekuttiyum' continue run.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam