»   » ഇത്രയ്ക്ക് മോശമായിരുന്നോ ജീത്തു ജോസഫിന്റെ ലക്ഷ്യം, ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

ഇത്രയ്ക്ക് മോശമായിരുന്നോ ജീത്തു ജോസഫിന്റെ ലക്ഷ്യം, ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

By: Rohini
Subscribe to Filmibeat Malayalam

ജീത്തു ജോസഫിന്റെ തിരക്കഥയിൽ അൻസർ ഖാൻ സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യം. ബിജു മേനോനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മെയ് 6 നാണ് തിയേറ്ററിലെത്തിയത്.

ജിത്തു ജോസഫിന്റെ വെടി തീരുന്നുവോ?? ക്ഷമ പരീക്ഷിക്കുന്ന ലക്ഷ്യം!! ശൈലന്റെ ലക്ഷ്യം റിവ്യൂ!!!

വലിയ പ്രതീക്ഷയൊന്നുമില്ലാതെ എത്തിയ ചിത്രം അങ്ങനെ തന്നെ തിരി മങ്ങുകയാണെന്നാണ് ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

ആദ്യ ദിവസത്തെ കലക്ഷന്‍

ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പ്രകാര്യം ആദ്യ ദിവസം ലക്ഷ്യത്തിന് കേരളത്തില്‍ നിന്ന് നേടാന്‍ കഴിഞ്ഞത് വെറും 42 ലക്ഷം രൂപ മാത്രമാണ്. വളരെ കുറഞ്ഞ തിയേറ്ററുകള്‍ മാത്രമേ ചിത്രത്തിന് ലഭിച്ചുള്ളൂ എന്നത് പോരായ്മയാണ്.

ശക്തമായ മത്സരം നടക്കുമ്പോള്‍

ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തില്‍ ശക്തമായ പ്രദര്‍ശനം തുടരുമ്പോഴാണ് ലക്ഷ്യം തിയേറ്ററിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രവും ലക്ഷ്യത്തിന് വെല്ലുവിളിയായി.

എന്താണ് ലക്ഷ്യം

അന്‍സാര്‍ ഖാന്റെ ടെലിഫിലിമായ മുഖാമുഖം ആസ്പദമാക്കിയാണ് ജീത്തു ജോസഫ് ലക്ഷ്യം എന്ന ചിത്രമൊരുക്കിയത്. തീര്‍ത്തും രണ്ട് സാഹചര്യങ്ങളില്‍ നിന്ന് വരുന്ന രണ്ട് തടവുകാരുടെ കഥയാണ് ചിത്രം. ശിവദ നായരാണ് ഇന്ദ്രജിത്തിന്റെ നായികയായി എത്തിയത്. ഷമ്മി തിലകന്‍, കിഷോര്‍ സത്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ജീത്തുവിന്റെ മരുന്ന് തീര്‍ന്നു

ശരാശരി അഭിപ്രായമാണ് ലക്ഷ്യത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്. ജീത്തു ജോസഫിന്റെ മരുന്ന് തീര്‍ന്നു എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. മെമ്മറീസ്, ദൃശ്യം പോലുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല എന്നാണ് പ്രേക്ഷകാഭിപ്രായം.

English summary
Kerala Box Office : Lakshyam First Day Collection Report
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam