»   » തുടക്കം കസറിയ റോള്‍ മോഡല്‍സിന് എന്തുപറ്റി? റാഫി മാജിക് ഏറ്റില്ലെ? അമ്പരപ്പിക്കും ഈ കളക്ഷന്‍!!!

തുടക്കം കസറിയ റോള്‍ മോഡല്‍സിന് എന്തുപറ്റി? റാഫി മാജിക് ഏറ്റില്ലെ? അമ്പരപ്പിക്കും ഈ കളക്ഷന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ റാഫി മെക്കാര്‍ട്ടിന് കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം റാഫി സ്വതന്ത്രമായി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു റോള്‍ മോഡല്‍സ്. ദിലീപിനെ നായകനാക്കി ഒരുക്കിയ റിംഗ് മാസ്റ്ററായിരുന്നു ആദ്യ ചിത്രം. പിന്നീട് ടൂ കണ്‍ട്രീസ് എന്ന ഷാഫി ദിലീപ് ചിത്രത്തിന് തിരക്കഥ ഒരുക്കുകയും ചെയ്തതിന് ശേഷമായിരുന്നു റോള്‍ മോഡല്‍സുമായി എത്തിയത്.

പൃഥ്വിരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമാസിന് ഒന്നും സംഭവിക്കില്ലെന്ന് ഷാജി നടേശന്‍!!! എന്താണെന്നല്ലേ???

മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇനി ലഭിക്കില്ല!!! അവയ്‌ക്കെന്ത് പറ്റി???

ഫഹദിനെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ നമിത പ്രമോദമായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍, വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഈദ് റിലീസായിട്ടായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. ഒമ്പത് ദിവസം കൊണ്ട് തകേരളത്തിലെ തിയറ്ററുകളില്‍ ചിത്രം നേടിയ തരക്കേടില്ലാത്ത കളക്ഷന്‍ നേടി.

റിലീസ് മാറി മാറി തിയറ്ററിലേക്ക്

ഈദ് റിലീസായി പ്രഖ്യാപിച്ച ചിത്രം റിലീസ് ഡേറ്റുകള്‍ രണ്ട് തവണ മാറ്റിയാണ് തിയറ്ററിലെത്തിയത്. ജൂണ്‍ 23 വെള്ളിയാഴ്ച തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് 24ലേക്ക് റിലീസ് മാറ്റിയെങ്കിലും തിയറ്ററിലെത്തിയത് 25 ഞായറാഴ്ചയായിരുന്നു.

തുടക്കം കസറി

ഈ വര്‍ഷം തിയറ്ററിലെത്തിയ രണ്ടാമത്തെ ഫഹദ് ചിത്രമായിരുന്നു റോള്‍ മോഡല്‍സ്. ടേക്ക് ഓഫിന് പിന്നാലെ എത്തിയ ചിത്രത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ദിനം ചിത്രം കേരളത്തില്‍ നിന്നും നേടിയത് 1.29 കോടി രൂപയായിരുന്നു.

പിന്നെ കിതച്ചു

തുടക്കം മികച്ചതായിരുന്നെങ്കിലും അത് നിലനിര്‍ത്താന്‍ ചിത്രത്തിനായില്ല. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ഒമ്പത് ദിവസം കൊണ്ട് 5.49 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസിന് ശേഷമുള്ള ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷന്‍ താഴേക്ക് പോകുകയായിരുന്നു.

റോള്‍ മോഡല്‍സിനെ പിന്നോട്ടടിച്ചത്

പ്രധാനമായും രണ്ട് ഘടകങ്ങളായിരുന്നു മികച്ച തുടക്കം ലഭിച്ചിട്ടും ചിത്രത്തെ പിന്നോട്ടടിച്ചത്. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതുപോലെ തന്നെ തൊട്ടു പിന്നാലെ എത്തിയ ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച പ്രതികരണം നേടുകയും ചെയ്തതോടെ റോള്‍ മോഡല്‍സിന്റെ കളക്ഷന്‍ ഇടിഞ്ഞു.

കഥയില്ലാത്ത ചിരിമാത്രം

ചിത്രത്തിന്റെ പ്രധാന പ്ലോട്ടില്‍ നിന്നും രണ്ടാം പകുതിയില്‍ വഴുതി മാറി ചിരി സൃഷ്ടിക്കാനുള്ള കാട്ടിക്കൂട്ടലുകളിലേക്ക് നീങ്ങിയതും ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ താല്‍പര്യം കുറച്ചു. ലോജിക്കില്ലാത്ത ചിരി പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റുകയായിരുന്നു.

ഫഹദിലുള്ള വിശ്വാസം

കാര്യമായി പ്രമോഷന്‍ ഒന്നും ഇല്ലാതെ തിയറ്ററിലെത്തിയിട്ടും റോള്‍ മോഡല്‍സിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകം ഫഹദ് ഫാസിലായിരുന്നു. ഫഹദ് ചിത്രത്തിലുള്ള വിശ്വാസമായിരുന്നു റോള്‍ മോഡല്‍സില്‍ തകര്‍ന്ന് വീണത്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിയറ്ററിലെത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു റോള്‍ മോഡല്‍സ്. ആദ്യ ചിത്രം ടേക്ക് ഓഫ് മികച്ച അഭിപ്രായം നേടിയതും റോള്‍ മോഡല്‍സിനേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അവയെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു റോള്‍ മോഡല്‍സ്.

English summary
Role Models promised to be a fun filled entertainer but lost it’s plot in the second half with some uninspiring moments. Role Models has made a gross collection of Rs. 5.49 Crores from the Kerala box office, within the first 9 days of its release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam