»   » ബാഹുബലി പാരയായോ, നിവിന്റെ സാഖാവിന്റെ 21 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് ?

ബാഹുബലി പാരയായോ, നിവിന്റെ സാഖാവിന്റെ 21 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് ?

Posted By: Rohini
Subscribe to Filmibeat Malayalam

2017 ല്‍ നിവിന്‍ പോളിയുടെ ആദ്യത്തെ റിലീസാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ്. വിഷു റിലീസിന്റെ ഭാഗമായി ഏപ്രില്‍ 15 നാണ് സഖാവ് തിയേറ്ററിലെത്തിയത്. ഗംഭീരമല്ലെങ്കിലും, ശരാശരി കലക്ഷന്‍ നേടി മുന്നോട്ട് പോകുകയാണ് ഇപ്പോഴും സഖാവ്.

ബാഹുബലി2 കാരണം മമ്മൂട്ടിയ്ക്കും നിവിന്‍ പോളിക്കും പണികിട്ടിയോ, തിയേറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ?


നിവിന്‍ പോളി ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്. കലക്ഷന്റെ കാര്യത്തില്‍ നിവിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ പിന്നിലാണ് സഖാവ്.


21 ദിവസം കൊണ്ട്

റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ നിവിന്‍ പോളിയുടെ സഖാവിന് കേരളത്തിലെ തിയേറ്ററില്‍ നിന്നും നേടാന്‍ കഴിഞ്ഞത് 12.10 കോടി രൂപയാണ്. നിവിന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കലക്ഷന്‍ റിപ്പോര്‍ട്ട് വളരെ പിന്നിലാണ്.


താരതമ്യം ചെയ്താല്‍

പ്രേമത്തിന് ശേഷം റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രങ്ങളെല്ലാം തിയേറ്ററില്‍ മികച്ച കലക്ഷന്‍ നേടിയിരുന്നു. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ സിനിമകളെല്ലാം വാണിജ്യ വിജയം നേടിയവയാണ്


സഖാവിന് സംഭവിച്ചത്

അന്യാഭാഷക്കാര്‍ക്കിടയിലും താരമൂല്യമുള്ള നടനായതിനാല്‍ നിവിന്റെ ചിത്രങ്ങള്‍ കേരളം കടന്നും വിജയിച്ചു. എന്നാല്‍ സഖാവ് കേരളത്തിലെ കമ്യൂണിസത്തെ കുറിച്ച് പറയുന്ന ചിത്രമായതിനാല്‍ കേരളത്തിന് പുറത്ത് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. കേരളത്തിലും ഒരു വിഭാഗം ജനങ്ങളെ മാത്രമേ ചിത്രത്തിന് സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.


മത്സരത്തിനിടയില്‍

വിഷു റിലീസ് ചിത്രങ്ങള്‍ തമ്മില്‍ ശക്തമായ മത്സരം നടന്നുകൊണ്ടിരിയ്‌ക്കെയാണ് സഖാവ് തിയേറ്ററിലെത്തിയത്. ആ മത്സരത്തില്‍ നിന്ന് രക്ഷപ്പെട്ട് വരുമ്പോഴേക്കും ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസായി. സഖാവിന് ബാഹുബലി നല്ല തിരിച്ചടിയാണ് നല്‍കിയത്.

English summary
Kerala Box Office : Sakhavu Collection Report 21 Days

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam