»   » കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോക്‌സ് ഓഫീസില്‍ വ്യക്തമായ ഇടം നേടിയ യുവതാമാണ് നിവിന്‍ പോളി. തന്റെ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിക്കാന്‍ നിവിന്‍ സാധിച്ചു. കാത്തിരുന്ന് എത്തുന്ന നിവിന്‍ ചിത്രങ്ങളൊന്നും പ്രേക്ഷകരെ നിരാശരാക്കുന്നില്ല എന്നതാണ് വസ്തുത.

അപ്രതീക്ഷിതമായ ആ ട്വിസ്റ്റ്... മേരിക്കുണ്ടൊരു കുഞ്ഞാടില്‍ വഴിത്തിരിവായ രംഗം...

റോബോട്ടിക് സ്‌പൈഡറുമായി മഹേഷ് ബാബുവും മുരുകദോസും!!! ത്രില്ലിംഗ് ടീസര്‍ കാണാം...

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഈ വിഷുക്കാലത്ത് ഒരു നിവിന്‍ പോളി ചിത്രം തിയറ്ററിലെത്തിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ ഒരു സഖാവിന്റെ കഥ പറയുന്ന ചിത്രമായിരുന്നു സഖാവ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ശരിക്കും ആരാധകരേയും നിവിനേയും ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രത്തിന്റേത്.

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ഒരു വര്‍ഷത്തിന് ശേഷം

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നിവിന്‍ പോളി ചിത്രം തിയറ്ററിലെത്തുന്നത്. 2016 ഏപ്രില്‍ 8ന് വിഷു റിലീസായി പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം 2017 ഏപ്രില്‍ 15ന് മറ്റൊരു വിഷു റിലീസായി സഖാവ് തിയറ്ററിലെത്തുകയായിരുന്നു. ഇതിനിടെ വിനീത് ശ്രീനിവാസന്‍ നിര്‍മാതാവായ ആനന്ദത്തില്‍ അതിഥി വേഷത്തില്‍ നിവിന്‍ എത്തിയിരുന്നു.

ഇടവേള ഗുണം ചെയ്തില്ല

ഒരു വര്‍ഷത്തെ ഇടവേള ആരാധകര്‍ക്കിടയില്‍ ഒരു നിവിന്‍ പോളി ചിത്രത്തിനായുള്ള കാത്തിരിപ്പ് സമ്മാനിച്ചെങ്കിലും ചിത്രത്തിന്റെ ആദ്യ ദിനം അത്ര മാസ് ആയിരുന്നില്ല. പിന്നീടും ചിത്രത്തിന് നിവിന്‍ പോളിക്കുള്ള ആരാധക സ്വാധീനം തിയറ്ററിലെത്തിക്കാന്‍, അതിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല.

ഫൈനല്‍ കളക്ഷന്‍

50 ദിവസത്തോളം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ആകെ നേടിയത് 14.2 കോടി രൂപയാണ്. സമീപ കാലത്ത് ഇറങ്ങിയ നിവിന്‍ ചിത്രങ്ങളുടെ തിയറ്റര്‍ കളക്ഷന്‍ നോക്കുമ്പോള്‍ അത്ര ആശാവഹമല്ല ഈ നേട്ടം.

മികച്ച പ്രതികരണം

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടാന്‍ സഖാവിന് സാധിച്ചെങ്കിലും കളക്ഷനില്‍ അത് അത്രത്തോളം പ്രതിഫലിച്ചില്ല. നിവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു സഖാവ് കൃഷ്ണന്‍. സഖാവ് കൃഷ്ണന്‍, കൃഷ്ണകുമാര്‍ ഇങ്ങനെ ഇരട്ട വേഷത്തിലായിരുന്നു നിവിന്‍. നിവിന്റെ കരിയറിലെ ആദ്യ ഇരട്ടവേഷമായിരുന്നു സഖാവിലേത്.

കേരളത്തിന് പുറത്തെ സ്വീകാര്യത

കേരളത്തിലെന്ന പോലെ കേരളത്തിന് പുറത്തും ഏറെ സ്വീകാര്യ നിവിന്‍ പോളിക്കുണ്ട്. പക്ഷെ അത് കളക്ഷനാക്കി മാറ്റാന്‍ സഖാവിന് കഴിഞ്ഞില്ല. വിദേശത്തും തമിഴ് നാട്ടിലും ഏറെ ആരാധകര്‍ നിവിന്‍ പോളിക്കുണ്ട്. പ്രേമം ചെന്നൈയില്‍ 200 ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സഖാവിന് അത്തരത്തിലൊരു സ്വീകാര്യത ലഭിച്ചില്ല.

പ്രമോഷന്‍ രാഷ്ട്രീയ തലത്തില്‍

കമ്യൂണിസിറ്റ് ആശയത്തിലൂന്നിയ പ്രമേയമായതിനാല്‍ ചിത്രത്തെ രാഷ്ട്രീയമായി പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. കണ്ണൂരില്‍ ചിത്രത്തിന്റെ പ്രമോഷന്‍ റാലികള്‍ നടന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

മൂന്ന് നായികമാര്‍

നിവിന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ മൂന്ന് നായികമാരായിരുന്നു. ഐശ്വര്യ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരായിരുന്നു നായികമാര്‍. കോളിവുഡ് ക്യാമറാമാന്‍ ജോര്‍ജ് സി വില്യംസായിരുന്നു സഖാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് നിര്‍മിച്ചത് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷായിരുന്നു.

English summary
Sakhavu managed to garner critical appreciation it could not manage a big opening in the box office. It’s failure to cash in big on the Vishu holidays had an impact in the overall run as the audience count was mostly mediocre thereafter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam