»   » ബോക്‌സ് ഓഫീസില്‍ കിലുങ്ങിയില്ല, കിലുങ്ങിയിത് ജിമിക്കിയും കമ്മലും മാത്രം, 'ഏട്ടന്‍' തിയറ്റര്‍ വിട്ടു

ബോക്‌സ് ഓഫീസില്‍ കിലുങ്ങിയില്ല, കിലുങ്ങിയിത് ജിമിക്കിയും കമ്മലും മാത്രം, 'ഏട്ടന്‍' തിയറ്റര്‍ വിട്ടു

Posted By:
Subscribe to Filmibeat Malayalam
'ആകെയുള്ളത് ഒരു ജിമ്മിക്കി കമ്മല്‍ മാത്രം' | filmibeat Malayalam

ലാല്‍ ജോസും മോഹന്‍ലാല്‍ മാജിക്കും ഒന്നിച്ച് ചേരുമ്പോള്‍ മലയാളത്തില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയായിരുന്നു ജിമ്മിക്കി കമ്മലിന്റെ കിലുക്കവുമായി മോഹന്‍ലാലിന്റെ ഓണച്ചിത്രം വെളിപാടിന്റെ പുസ്തകം തിയറ്ററിലേക്ക് എത്തിയത്.

രാമനുണ്ണിയുടെ അശ്വമേധത്തില്‍ അടി പതറിയത് മമ്മൂട്ടിക്ക്, ബോക്‌സ് ഓഫീസില്‍ ദിലീപ് രാജാവ്! ഇത് ജനപ്രിയന്റെ യുഗം...

വളഞ്ഞിട്ട് ആക്രമിച്ചിട്ടും വില്ലന്‍ കുലുങ്ങിയില്ല, വാരാന്ത്യ കളക്ഷനില്‍ വില്ലന് പുതിയ നേട്ടം!

ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കമിടാന്‍ ചിത്രത്തിന് സാധിച്ചു. പക്ഷെ തുടര്‍ ദിവസങ്ങളില്‍ അത് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല. 50 ദിവസത്തിലധികം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രദര്‍ശനം അവാനിക്കുമ്പോള്‍ ഒടുവിലെ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

മികച്ച തുടക്കം

പുലിമുരുകനെ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിന കളക്ഷനില്‍ പിന്നിലാക്കിയതിന് ശേഷം ഓരോ മോഹന്‍ലാല്‍ ചിത്രങ്ങളേയും റെക്കോര്‍ഡ് ബ്രേക്കര്‍ ആയിട്ടാണ് പ്രേക്ഷകര്‍ കാണുന്നത്. 200 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ വെളിപാടിന്റെ ആദ്യ ദിനം 3.77 കോടി കളക്ഷന്‍ നേടി.

സമ്മിശ്ര പ്രതികരണം

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് പക്ഷെ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്ത് വന്നത്. ഇത് ചിത്രത്തിന്റെ തുടര്‍ ദിവസങ്ങളിലെ കളക്ഷനേയും ബാധിച്ചു.

ആദ്യ വാരം പത്ത് കോടിക്ക് മുകളില്‍

ആദ്യ വാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വെളിപാടിന്റെ പുസ്തകം അതിന്റെ ആകെ കളക്ഷനില്‍ 11.48 കോടി നേടി. ആറ് ദിവസം കൊണ്ടാണ് ചിത്രം ഇത്രയും നേടിയത്. ഓണച്ചിത്രങ്ങളുടെ കളക്ഷന്‍ സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടത്ത സാഹചര്യത്തിലായിരുന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.

32 ദിവസത്തെ കളക്ഷന്‍

തിയറ്ററില്‍ 32 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം വെളിപാടിന്റെ പുസ്തകം നേടിയത് 17 കോടിയാണ്. തുടക്കത്തില്‍ ലഭിച്ച കളക്ഷന്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് തിരിച്ചടിയായത്.

ആകെ കളക്ഷന്‍

വെളിപാടിന്റെ പുസ്തകം തിയറ്ററില്‍ നിന്നും പ്രദര്‍ശനം അവസാനിപ്പിച്ച് പിന്‍വാങ്ങുമ്പോള്‍ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ആകെ നേടിയ കളക്ഷന്‍ 17.3 കോടിയാണ്. 32 ദിവസം കൊണ്ട് നേടിയതില്‍ നിന്നും 30 ലക്ഷം മാത്രമാണ് അധികം കളക്ട് ചെയ്തത്.

പുത്തന്‍ റിലീസുകളും തിരിച്ചടിയായി

ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണം തിരിച്ചടിയായി ചിത്രത്തിന് വലി വെല്ലുവിളി ഉയര്‍ത്തിയത് പിന്നാലെ എത്തിയ വലിയ റിലീസുകളായിരുന്നു. പുതിയ റിലീസുകള്‍ എത്തിയതോടെ ചിത്രത്തിന് തിയറ്ററുകളും ഷോകളും കുറഞ്ഞു. പൂജ റിലീസുകള്‍ എത്തിയതോടെ ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വാങ്ങിത്തുടങ്ങി.

പുതുമയില്ലാത്ത തിരക്കഥ

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലമാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി നായരമ്പലത്തിന് വെളിപാടിന്റെ പുസ്തകത്തില്‍ ആ വിജയ ഫോര്‍മുല ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പുതുമയില്ലാത്ത തിരക്കഥയായിരുന്നു ചിത്രത്തിന്റേതെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

മൈക്കിള്‍ ഇടിക്കുള

കോളേജ് വൈസ് പ്രിന്‍സിപ്പളായ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ മീശ പിരിച്ചെത്തുന്ന രണ്ടാമത്തെ ഗെറ്റപ്പ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയതായിരുന്നു.

ഞെട്ടിച്ച് ജിമ്മിക്കി കമ്മല്‍

സിനിമയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്. യൂടൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മലയാള ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഗാനത്തിന് നിരവധി പതിപ്പുകളാണ് ഇറങ്ങിയത്. ഷാന്‍ റഹ്മാനാണ് ഗാനത്തിന് ഈണം നല്‍കിയത്.

English summary
Velipadinte Pusthakam Kerala box office final collection is out. It collects 17.3 crore only.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam