Just In
- 3 hrs ago
ബോഡിഗാര്‍ഡിന് ആദ്യ ദിനം 23 കോടി ലഭിച്ചത് അക്കാരണം കൊണ്ട്, തുറന്നുപറഞ്ഞ് സിദ്ധിഖ്
- 3 hrs ago
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
- 4 hrs ago
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- 5 hrs ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
Don't Miss!
- News
പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍; പ്രഖ്യാപനം മുഖ്യമന്ത്രി ജനുവരി 26ന് നിര്‍വഹിക്കും
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സംസ്ഥാനത്ത് തിയ്യേറ്ററുകള്‍ തുറക്കും, സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിലെ സിനിമാ തിയ്യേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇവരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് തിയ്യേറ്ററുകള്‍ തുറക്കുന്നത്. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സംഘടനകള്‍ മുഖ്യമന്ത്രിയോട് ഉന്നയിച്ചു. തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
മാസ്റ്റര്‍ റിലീസ് ദിവസമായ ജനുവരി 13ന് തന്നെ തിയ്യേറ്ററുകള്‍ തുറക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി തിയ്യേറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും. മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്. ഹംസ, ഫിലിം ചേംബര്‍ പ്രസിഡണ്ട് വിജയകുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്. തിയ്യേറ്ററുകള്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ കൊച്ചിയില്‍ ചേരുന്ന സംഘടനകളുടെ യോഗത്തില്‍ തീരുമാനമുണ്ടാകും
നിര്‍മ്മാതാക്കളുടെ സംഘടന കൊച്ചിയില്‍ വെച്ച് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന 80 സിനിമകളുടെ നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു. അതേസമയം പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയ്യേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് മുഖ്യമന്ത്രി അറിയിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയ്യേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ആയിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലി മുടങ്ങികിടന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി തിയ്യേറ്ററുകള്‍ക്ക് പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പകുതി സീറ്റില്‍ പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്ന് തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരുന്നു.
50% സീറ്റില്‍ പ്രദര്‍ശനം നടത്തുന്നത് നഷ്ടമാണെന്നും വൈദ്യൂതി ഫിക്സഡ് ചാര്‍ജ്ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക്ക് അറിയിച്ചിരുന്നു. ഫിയോക്കിന് പിന്നാലെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയ്യേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചു. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായതോടെയാണ് തിയ്യേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന തീരുമാനം വന്നത്.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം