twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗണേഷ് ഭീഷണിപ്പെടുത്തുന്നു: തിയേറ്ററുകാര്‍

    By Lakshmi
    |

    Ganesh Kumar
    കോഴിക്കോട്: മന്ത്രി കെബി ഗണേഷ് കുമാറിന്റെ നീക്കങ്ങളാണ് സിനിമാ രംഗത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് റിലീസിങ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.

    മലയാള സിനിമയുടെ രക്ഷയ്ക്കായാണ് മന്ത്രി ഗണേഷ് കുമാറിന് സിനിമയുടെ ചുമതല നല്‍കിയതെങ്കിലും ഫലത്തിലത് ദോഷമായിരിക്കയാണെന്നും ഫെഡറേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ചില സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ തിയറ്റര്‍ ഉടമകള്‍ക്ക് എസ്എംഎസ് അയച്ച് ഭീഷണിപ്പെടുത്തുകയാണ്.

    തിയറ്ററുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മന്ത്രി ആദ്യം ഗ്രേഡിങ് നടത്തേണ്ടത് മലയാള സിനിമയിലെ താരങ്ങള്‍ക്കിടയിലാണ്. മലയാള സിനിമയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം സൂപ്പര്‍താരങ്ങളുടെ വന്‍ പ്രതിഫലമാണ്-ഫെഡറേഷന്‍ അംഗങ്ങള്‍ പറഞ്ഞു.

    മുംബൈ ലോബിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് മള്‍ട്ടിപ്‌ളസ് തിയറ്ററുകള്‍ വ്യാപിപ്പിക്കുവാനുള്ള ഗണേഷ് കുമാറിന്റെ അജന്‍ഡയാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ഫെഡറേഷന്‍ ആരോപിക്കുന്നത്.

    സംസ്ഥാനത്തു മള്‍ട്ടിപ്‌ളസ് തിയറ്ററുകള്‍ തുടങ്ങുവാന്‍ അറുപതോളം വിദേശ മലയാളികള്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രസ്താവന ഇതിന്റെ തെളിവാണെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ജനറല്‍ സെക്രട്ടറി എം.സി. ബോബിയും പറഞ്ഞു.

    മള്‍ട്ടിപ്‌ളസ് തിയറ്ററുകളില്‍ 150 രൂപ മുതല്‍ 250 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇത് സിനിമാസ്വാദകരോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ തിയറ്ററുകളില്‍ ഗ്രേഡിങ് ഏര്‍പ്പെടുത്താന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതിലൂടെ കേരളത്തിലെ നൂറ്റന്‍പതോളം വരുന്ന നോണ്‍ എസി തിയറ്ററുകള്‍ അടച്ചുപൂട്ടിക്കുവാനുള്ള നീക്കമാണ് മന്ത്രി നടത്തുന്നത്. പകരം മള്‍ട്ടിപ്ലസ് വരുന്നതോടെ നിലവില്‍ 25 മുതല്‍ 60 രൂപ വരെയുള്ള ടിക്കറ്റിന് റിലീസിങ് സിനിമകള്‍ കാണുവാനുള്ള പ്രേക്ഷകര്‍ക്കുള്ള അവസരമാണ് നഷ്ടമാകുക- ഫെഡറേഷന്‍ അംഗങ്ങള്‍ ആരോപിക്കുന്നു.

    English summary
    In protest against the Kerala government's decision to withdraw the Rs. 2 service charge per ticket that is allotted to exhibitors, nearly 235 theatres affiliated to the Kerala Film Exhibitors Federation have stopped screening of new films from Tuesday. The federation members alleged that Minister Ganesh Kumar is making problems for theaters,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X