twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രളയ ദുരന്തം കേരളം അതിജീവിച്ചത് എങ്ങനെയാണെന്ന് അറിയാമോ? ഇന്ന് രാത്രി ഡിസ്‌കവറി ചാനലിലുണ്ടാവും!!

    |

    മാസങ്ങള്‍ക്ക് മുന്‍പ് പ്രളയം വന്ന് കേരളത്തെ മുഴുവന്‍ ദുരിതക്കയത്തിലാക്കിയായിരുന്നു. ഒട്ടനവധി നാശനഷ്ടങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വന്ന് കൊണ്ടിരിക്കുകയാണ് സംസ്ഥാനം. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥപറയുന്ന കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്നൊരു ഡോക്യൂമെന്ററി ഒരുക്കിയിരുന്നു.

    പ്രേമം അനുഗ്രഹമായത് ഇവര്‍ക്കാണ്! കൂട്ടുകെട്ടിലെത്തുന്നത് അഡാറ് ചിത്രം, മന്ദാകിനി മാറി മറിയം ആയി!! പ്രേമം അനുഗ്രഹമായത് ഇവര്‍ക്കാണ്! കൂട്ടുകെട്ടിലെത്തുന്നത് അഡാറ് ചിത്രം, മന്ദാകിനി മാറി മറിയം ആയി!!

    ഇന്ന് രാത്രി 9 മണിയ്ക്ക് ഡിസ്‌കവറി ചാനലില്‍ കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി സംപ്രേക്ഷണം ചെയ്യുകയാണ്. മഹാപ്രളയത്തെ അതിജീവിച്ച കേരള സമുഹത്തിന്റെ ഒരുമയെ കുറിച്ചും ദുരിതത്തില്‍ പെട്ടവരുടെ അതിജീവനകഥകള്‍, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികളുടെ കനിവിന്റെ കഥകള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ് മറന്ന് പണിയെടുത്ത സിനിമ താരങ്ങള്‍, തുടങ്ങി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈ നീട്ടി രക്ഷകരരായി എത്തിയവരെ കുറിച്ചുമാണ് ഡോക്യൂമെന്ററി പറയുന്നത്.

    flood

    പൂര്‍ണ ഗര്‍ഭിണിയായിരുന്ന സജിത ജബിലിനെയും ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍മി സംഘം ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു സജിതയെ രക്ഷപ്പെടുത്തിയിരുന്നത്. രക്ഷപ്പെട്ടെത്തിയ സജിത മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവിച്ചിരുന്നു. ആര്‍മിയുടെ രക്ഷാപ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രശംസയേറിയതും അഭിമാനിക്കേണ്ടതുമായ പൊന്‍തൂവല്‍ തന്നെയായിരുന്നു സജിതയുടെ രക്ഷാപ്രവര്‍ത്തനം.

    ആഗസറ്റ് പതിനഞ്ച് മുതല്‍ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തത്തിനായിരുന്നു കേരളം സാക്ഷിയായത്. സംസ്ഥാനമൊട്ടാകെ വലിയ ആഘാതങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രളയത്തില്‍ 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍.

    Read more about: kerala flood കേരളം
    English summary
    Kerala Flood the Human Story on Discovery chanel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X