»   » ലാലിനെ തോല്‍പ്പിക്കാന്‍ ദുല്‍ഖര്‍ ആയിട്ടില്ല; ജോമോന്റെയും മുന്തിരി വള്ളികളുടെയും കലക്ഷന്‍ ?

ലാലിനെ തോല്‍പ്പിക്കാന്‍ ദുല്‍ഖര്‍ ആയിട്ടില്ല; ജോമോന്റെയും മുന്തിരി വള്ളികളുടെയും കലക്ഷന്‍ ?

By: Rohini
Subscribe to Filmibeat Malayalam

നവമിയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലായിരുന്നു മതത്സരം. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തമ്മിലുള്ള മത്സരത്തില്‍, സകല റെക്കോഡുകളും തിരുത്തിയെഴുതി, മലയാളത്തിന്റെ മഹാവിജയമായി പുലിമുരുകന്‍ മാറി.

മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് തമന്ന, മെഗാസ്റ്റാര്‍ കേള്‍ക്കുന്നുണ്ടേല്‍ ഉത്തരം പറയൂ..


2017 ല്‍ മോഹന്‍ലാലിന്റെ മത്സരം മെഗാസ്റ്റാറിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനോടായിരുന്നു. ആ മത്സരത്തിലും വിജയം ലാലിന്റെ പക്ഷത്ത് തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിയ്ക്കുന്നത്.


ദുല്‍ഖറിന്റെ ജോമോന്‍

ദുല്‍ഖറിനെയും മുകേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സിനിമാ സമരങ്ങള്‍ ഒത്തു തീര്‍പ്പാക്കിയതിന് ശേഷം 2017 ല്‍ ഏറ്റവും ആദ്യം റിലീസ് ചെയ്തത് (ജനുവരി 19) ജോമോന്റെ സുവിശേഷങ്ങളാണ്.


ഇതുവരെ കലക്ഷന്‍

റിലീസ് ചെയ്ത് 22 ദിവസം പിന്നിടുമ്പോള്‍ ജോമോന്റെ കലക്ഷന്‍ ഒട്ടും മോശമല്ല. കേരള ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം 14. 5 കോടി രൂപ ഇതുവരെ ഗ്രോസ് കലക്ഷന്‍ നേടി.


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കിയ കുടുംബ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനുവരി 20 നാണ് റിലീസ് ചെയ്തത്.


ലാലിന്റെ ഹാട്രിക്

പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുന്തിരി വള്ളികളിലൂടെ മോഹന്‍ലാല്‍ ഹാട്രിക് വിജയം നേടി. പ്രണയത്തിന്റെ മുന്തിരി വള്ളികള്‍ പൂത്തുലഞ്ഞപ്പോള്‍, 21 ദിവസം കൊണ്ട് ചിത്രം 25.2 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
English summary
Kerala gross collection report of Jomonte Suviseshangal and Munthirivallikal
Please Wait while comments are loading...

Malayalam Photos

Go to : More Photos