»   » വിശാല്‍ വിചാരിച്ചിട്ടും നടക്കാത്തത് മലയാളികള്‍ നടത്തി, തമിഴ് റോക്കേഴ്‌സിനെ ഹാക്ക് ചെയ്തു!!!

വിശാല്‍ വിചാരിച്ചിട്ടും നടക്കാത്തത് മലയാളികള്‍ നടത്തി, തമിഴ് റോക്കേഴ്‌സിനെ ഹാക്ക് ചെയ്തു!!!

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകം ഏറ്റവും ഭയക്കുന്ന സംഭവമാണ് പൈറസി. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ അതിന്റെ വ്യാജ പതിപ്പ് യൂട്യൂബിലൂടെയും മറ്റും റിലീസ് ചെയ്യുന്ന ഭീകരത സമീപകാലത്തായി വര്‍ധിച്ചു വരികയാണ്.

ഇതില്‍ ഏറ്റവും ഭയക്കുന്ന വെബ്‌സൈറ്റാണ് തമിഴ് റോക്കേഴ്‌സ്. ആര് ശ്രമിച്ചിട്ടും നടക്കാത്ത ആ വെബ്‌സൈറ്റ് മലയാളി ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റുകളെല്ലാം പൂട്ടിച്ചു.

കുടവയറുമായി ജയറാം, ഈ കോലത്തിന് പിന്നില്‍ പിഷാരടി.. സംഭവം മനസ്സിലായോ..??

ഇതെനിക്കിട്ടില്ല

തമിഴ് റോക്കേഴ്‌സിന്റെ www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ സൈറ്റുകള്‍ തുറന്നാല്‍ ഇപ്പോള്‍ സേര്‍ച്ച് എന്നാണ് കാണിക്കുക. മലയാള സിനിമകളും ഈ സൈറ്റുകളില്‍ വന്നിരുന്നു.

വിശാല്‍ കെണിഞ്ഞു ശ്രമിച്ചു

തമിഴ് റോക്കേഴ്‌സിനെ പൂട്ടിക്കാന്‍ നടന്‍ വിശാലും സംഘവും കെണിഞ്ഞു പരിശ്രമിച്ചിരുന്നു. നിയമപരമായും അല്ലാതെയും ശ്രമിച്ചിട്ടും തമിഴ് റോക്കേഴ്‌സിനെ തടയാന്‍ കഴിഞ്ഞില്ല. സംവിധായകരെ വെല്ലുവിളിച്ചായിരുന്നു തമിഴ് റോക്കേഴ്‌സ് സിനിമകള്‍ ലീക്കാക്കിയത്.

പുണ്യാളന്‍ വന്നു

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പടെ പല മലയാള സിനിമകളും തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു.

ആട് ടു വന്നപ്പോള്‍

ജയസൂര്യയുടെ ആട് ടുവും ഇത്തരത്തില്‍ റിലീസ് ചെയ്തു. എന്നാല്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ഷെയര്‍ ചെയ്യപ്പെട്ട/ ചെയ്യപ്പെടുന്ന ലിങ്കുകള്‍ തത്സമയം തന്നെ ഡിആക്ടീവ് ചെയ്തു

സുരക്ഷയോടെ

സമീപകാലത്തായി അതീവ സുരക്ഷയോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഓരോ ചിത്രവും റിലീസ് ചെയ്യുന്നത്. പൈറസി പ്രശ്‌നം അത്രയേറെ സിനിമാ വ്യവസായത്തെ ബാധിക്കുന്നു.

English summary
Finally, a hacker from Kerala has put an end to the free run of online piracy website Tamilrockers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X