»   » രാജാരവിവര്‍മ്മയായി സന്തോഷ് ശിവന്‍

രാജാരവിവര്‍മ്മയായി സന്തോഷ് ശിവന്‍

Posted By:
Subscribe to Filmibeat Malayalam
Santhosh Sivan
ക്യാമറാമാന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സന്തോഷ് ശിവന്‍ നായകനാകുന്നു. പ്രശസ്ത് ചിത്രകാരന്‍ രാജാ രവിവര്‍മ്മയെക്കുറിച്ച് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് ശിവന്‍ നായകനാകുന്നത്.

ഇതാദ്യമാണ് സന്തോഷ് ഒരു മലയാളം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് ഇദ്ദേഹം ആദിത്യ ഭട്ടാചാര്യയുടെ രാഖി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രാജാ രവിവര്‍മ്മയുടെ ജീവിതകഥ ചലചിത്രമാക്കാന്‍ ഷാജി എന്‍ കരുണ്‍ ഉള്‍പ്പെടെ പല സംവിധായകരും ശ്രമിച്ചിരുന്നു.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും പലരുടെയും പ്രൊജക്ടുകള്‍ യാഥാര്‍ഥ്യമായില്ല. ഒടുവിലാണ് ലെനിന്‍ രാജേന്ദ്രന്‍ ഈ പ്രൊജക്ടുമായി എത്തുന്നത്. മകരമഞ്ഞ് എന്നാണ് ചിത്രത്തിന്റെ പേര്. ദക്ഷിണേന്ത്യന്‍ താരവും തമിഴ്‌നടി രാധയുടെ മകളുമായ കാര്‍ത്തികയാണ് ഇതില്‍ സന്തോഷിന്റെ നായികയാവുന്നത്.

മലയാളത്തിലാണ് ചിത്രം ഒരുക്കുന്നതെങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം മൊഴിമാറ്റം നടത്തും. കൊച്ചിയില്‍ അടുത്തയാഴ്ചയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കേരളം, ഗോവ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍, കുലം എന്നി ചീത്രങ്ങള്‍ക്ക് ശേഷം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മകരമഞ്ഞ്. ദളപതി, റോജ, പെരുന്തച്ചന്‍, യോദ്ധ, കാലാപാനി, ബ്രൈഡ് ആന്റ് പ്രിജുഡിസ്, മീനാക്ഷി, ഇരുവന്‍, ദില്‍സേ തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സന്തോഷ് ശിവനായിരുന്നു.

ഇപ്പോഴത്തെ ഈ കളംമാറ്റം തീര്‍ത്തും യാദൃശ്ചികമാണെന്നാണ് സന്തോഷ് പറയുന്നത്. കാര്‍ത്തികയുടെ ആദ്യ മലയാള ചിത്രമാണ് മകരമഞ്ഞ്. തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയുടെ നായികയായിട്ടായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam