»   » കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രം മാന്‍ഹോള്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രം മാന്‍ഹോള്‍

Posted By: Ambili
Subscribe to Filmibeat Malayalam

കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രമായി മാന്‍ഹോള്‍ തിരഞ്ഞെടുക്കപ്പെട്ടു. കലാമൂല്യമുള്ള ഏറെ സിനിമകള്‍ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം അവസാന നിമിഷം പിന്തള്ളികൊണ്ടാണ് ചിത്രം അവാര്‍ഡ് സ്വന്തമാക്കിയത്.

മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകനും കാമറമാനുമായ അപൂര്‍ബ കിഷോര്‍ ബിര്‍ അധ്യക്ഷനായ പത്തംഗ സമിതിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്. സമിതിയുടെ മുന്നില്‍ 68 കഥാ ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തിയത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളായിരുന്നു.

 manhole

പണ്ടുകാലം മുതല്‍ കേരളത്തില്‍ തുടര്‍ന്നു വന്നിരുന്ന പണിയായിരുന്നു തോട്ടി പണി. തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പാവപ്പെട്ട ജനങ്ങള്‍ ജീവിതമാര്‍ഗമായി ചെയ്തിരുന്ന തോട്ടിപണി ഇന്നും അതേ വിഭാഗക്കാര്‍ തുടര്‍ന്ന് വരുന്നു.

അവരുടെ ദുരന്തജീവിതം തുറന്നു പറഞ്ഞ ചിത്രമാണ മാന്‍ഹോള്‍. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റാണ് ചിത്രം സംവിധാനം ചെയ്തത്. ആലപ്പുഴ നഹരസഭയിലെ മാന്‍ഹോള്‍ തൊഴിലാളിയായ അയ്യസ്വാമി ജോലിക്കിടെ മരിക്കുകയും തുടര്‍ന്ന് മകള്‍ ശാലിനിയും കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

 vidhu-vicen

രാജ്യന്താര ചലച്ചിത്രമേളയില്‍ ആദ്യമായി എത്തിയ മലയാളി സംവിധായകയാണ് വിധു വിന്‍സെന്റ്. ഉമേഷ്, ഓമനക്കുട്ടന്‍ എന്നിവരുടെ തിരക്കഥയില്‍ എംപി വിന്‍സെന്റാണ്് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും,വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍,ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം,ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം,ശ്രീനിവാസന്‍ നായകനായി അഭിനയിച്ച അയാള്‍ ശശി, സലിം കുമാര്‍ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതന്‍, രാജീവ് രവിയുടെ കമ്മട്ടിപ്പാടം, ജോണ്‍ പോള്‍ ജോര്‍ജിന്റെ ഗപ്പി, ഷാനവാസ് കെ ബാവൂട്ടിയുടെ കിസ്മത്ത്, തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടിലായി മത്സരിച്ചിരുന്നത്.

English summary
Manhole elected as this year's best film by Kerala state chalachitra academy award

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam