»   » കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഐവി ശശി

കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഐവി ശശി

Posted By:
Subscribe to Filmibeat Malayalam
IV Sasi
എന്തിനും ഏതിനും വിവാദം ഉണ്ടായാണല്ലോ നമ്മുടെ സിനിമാക്കാര്‍ക്ക് ഒരു സുഖമുണ്ടാകൂ. ഈ വര്‍ഷത്തെ സംസ്ഥാന സിനിമാ അവാര്‍ഡ് ഏറെക്കുറെ വിവാദമില്ലാതെ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളുകള്‍ കഴിയുംതോറും വിവാദത്തിന് മുറുക്കം കൂടി വരികയാണ്. ജൂറി ചെയര്‍മാനായ ഐ.വി.ശശിക്കെതിരെ ഷട്ടര്‍ സിനിമയുടെ സംവിധായകന്‍ ജോയ് മാത്യുവാണ് നിരന്തരം പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുന്നത്. ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ മികച്ച ചിത്രമാണ്. എന്നുകരുതി ഷട്ടറല്ലാതെയുള്ള സിനിമകള്‍ മോശമാണ് എന്നല്ലല്ലോ. എന്നാല്‍ ജോയ്മാത്യുവിന്റെ സംസാരമെല്ലാം ഷട്ടറില്‍ കഴിഞ്ഞേ എല്ലാം ഉള്ളൂ എന്നാണ്. ജോയ്മാത്യുുവിനും തന്നെ വിമര്‍ശിച്ച ടി.വി. ചന്ദ്രനും മറുപടി നല്‍കികൊണ്ട് ഐ.വി. ശശിയും രംഗത്തെത്തിയിരിക്കുകയാണ്.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയതാണ് പലരെയും പ്രകോപിപ്പിച്ചത്. ജൂറി ചെയര്‍മാന്‍ ഐ.വി. ശശിക്ക് നല്ല സിനിമയെന്തെന്ന് അറിയില്ലെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. എല്ലാ ചിത്രവും ജൂറി കണ്ടില്ലെന്നും അവര്‍ ആരോപിച്ചു. അതിന് ഐ.വി.ശശിയുടെ മറുപടി ഇങ്ങനെയാണ്- ഏഴ് അവാര്‍ഡാണ് സെല്ലുലോയ്ഡിനു ലഭിച്ചത്. മുപ്പതുകള്‍ എന്ന കാലഘട്ടം തിരികെ കൊണ്ടുവരിക ചെറിയ കാര്യമല്ല. ആര്‍ട്ട് ഡയരക്ടര്‍ അതിനെടുത്ത പ്രയാസം അത്രയേറെയാണ്.

സിനിമയിലെ കോസ്റ്റൂം റെഡിമെയ്ഡ് അല്ല. കോസ്റ്റിയൂമര്‍ വെട്ടി തയ്ച്ചതാണ്. സംഗീതവും സിനിമയും ഒന്നായി പോകുകയാണ് ഇതില്‍. പടം വേറെ, സംഗീതം വേറെ എന്നല്ല. നായകനായ പൃഥ്വിരാജ് ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ കഥാപാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. പൃഥ്വിരാജ് ആയിരുന്നു. സെല്ലുലോയ്ഡിലും അയാളും ഞാനും തമ്മിലും എന്നചിത്രത്തിലും പൃഥ്വിരാജല്ല കഥാപാത്രമാണുള്ളത്.

ടി.വി. ചന്ദ്രനുള്ള മറുപടി (ഐ.വി.ശശിയുടെ സിനിമകള്‍ ഒന്നിനും കൊള്ളില്ല എന്നാണ് ടി.വി. ചന്ദ്രന്‍ പറഞ്ഞത്). എം.ടിയുടെ ആരൂഢവും പത്മരാജന്റെ ഇതാ ഇവിടം വരെയും രഞ്ജിത്തിന്റെ ദേവാസുരവും ടി.ദാമോദരന്റെ 1921ഉം സംവിധാനം ചെയ്ത ആളാണ് ഞാന്‍. ഇതുപോലെ വ്യത്യസ്തമായ ചിത്രങ്ങളെടുക്കാന്‍ ടി.വി.ചന്ദ്രനുകഴിയുമോ. ചന്ദ്രന്റെ പുതിയ ചിത്രമായ ഭൂമിയുടെ അവകാശികളില്‍ എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിനു ഒരു സംവിധായകന്‍ ഇല്ലായിരുന്നു.

ഈ ജൂറിയില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെയെന്തിന് മല്‍സരത്തിന് ചിത്രങ്ങള്‍ അയച്ചു എന്നാണ് ഐ.വി.ശശി ചോദിക്കുന്നത്. സിനിമ പിന്‍വലിക്കാന്‍ സമയമുണ്ടായിരുന്നു. ജൂറി ചെയര്‍മാന്‍ ഞാനാണെന്നറിയാമെങ്കില്‍ അവര്‍ക്ക് സിനിമ പിന്‍വലിക്കാമായിരുന്നു.പക്ഷേ അതൊന്നുംചെയ്യാതെ അവാര്‍ഡ് കിട്ടാതിരുന്നപ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയുന്ന അവസ്ഥയാണെന്ന് ശശി പറയുന്നു.

അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് പത്തുദിവസംപിന്നിട്ടെങ്കിലും ശശി ഇതുവരെമിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ അനാവശ്യ വിവാദം ഉണ്ടായപ്പോഴാണ് അദ്ദേഹം പ്രതികരിക്കുന്നത്. കിട്ടാത്ത മുന്തിരിയുടെ പുളി ഇത്രയുണ്ടെന്ന് ഇപ്പോഴല്ലേ അറിയുന്നത്.

English summary
State Film Awards jury chairman I V Sasi said that there was tough competition in all the main categories of the state awards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam