twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനായകനും രജിഷയ്ക്കും മന്‍ഹോളിനും വെറുതേ കൊടുത്തതല്ല പുരസ്‌കാരം, ജൂറി പറയുന്ന കാരണങ്ങള്‍

    By Rohini
    |

    എല്ലാ പുരസ്‌കാര നിര്‍ണയവും വിവാദങ്ങളോടെയാണ് അവസാനിയ്ക്കുന്നത്. സംസ്ഥാര പുരസ്‌കാരങ്ങള്‍ വിവാദങ്ങളില്ലാതെ അവസാനിച്ചതുണ്ടോ എന്ന് ചോദിച്ചാല്‍ ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് കൊടുത്തതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

    അഭിനയിക്കാന്‍ പറയരുത് പ്ലീസ്.. ക്യാമറയുമായി വന്നവരോട് വിനായകന്റെ ആദ്യത്തെ പ്രതികരണം

    എന്നാല്‍ രജിഷ വിജയന് എങ്ങിനെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിയ്ക്കും എന്ന് ചിലര്‍ക്ക് സന്ദേഹമുണ്ട്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മന്‍ഹോളിന് ലഭിച്ചതില്‍ സനല്‍ കുമാര്‍ ശശിധരന്‍ വിമര്‍ശിയ്ക്കുകയുണ്ടായി. എന്നാല്‍ ഇവര്‍ക്കാര്‍ക്കും വെറുതെ കൊടുക്കുകയായിരുന്നില്ല പുരസ്‌കാരം. കാരണം ജൂറി പറയുന്നു.

    നടന്‍ വിനായകന്‍

    നടന്‍ വിനായകന്‍

    കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. അരികുവല്‍ക്കരിക്കപ്പെട്ട ജീവിതത്തില്‍നിന്ന് അക്രമകാരിയായി മാറുകയും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തിയ ഗംഗ എന്ന കഥാപാത്രത്തെ വിശ്വസനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിനുമാണ് വിനായകന് പുരസ്‌കാരം നല്‍കിയത്.

    നടി രജിഷ വിജയന്‍

    നടി രജിഷ വിജയന്‍

    അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് രജിഷയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. പുതിയ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രത്തിന്റെ പ്രണയവും സങ്കീര്‍ണതയും വികാരനിര്‍ഭരമെങ്കിലും തനതായ രീതിയില്‍ അവതരിപ്പിച്ചതിനാണ് രജിഷയ്ക്ക് പുരസ്‌കാരം എന്ന് ജൂറി പറയുന്നു.

    മികച്ച സംവിധായിക

    മികച്ച സംവിധായിക

    മന്‍ഹോള്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിധു വിന്‍സെന്റാണ് മികച്ച സംവിധായിക. ശക്തമായ ഒരു വിഷയം തീവ്രതയേറിയ ദൃശ്യഭാഷയില്‍ മനുഷ്യമനസ്സിനെ നൊമ്പരപ്പെടുത്തും വിധം ആവിഷ്‌കരിച്ച സംവിധാനമികവിനാണ് പുരസ്‌കാരം.

    സ്വഭാവ നടന്‍ മണികണ്ഠന്‍

    സ്വഭാവ നടന്‍ മണികണ്ഠന്‍

    കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന്‍ ആചാരിയാണ് മികച്ച സ്വഭാവ നടന്‍. അക്രമവാസന നിറഞ്ഞ ശരീരഭാഷയും ആന്തരികമായ ദുര്‍ബലതകളും യഥാതഥമായി മികവുറ്റ രീതിയില്‍ അവതരിപ്പിച്ചതിനാണ് മണികണ്ഠന് പുരസ്‌കാരം.

    സ്വഭാവ നടി കാഞ്ചന

    സ്വഭാവ നടി കാഞ്ചന

    ദാരിദ്ര്യവും ഏകാന്തതയും നിറഞ്ഞ വാര്‍ധക്യത്തില്‍ ചെറുമകനോടുള്ള സ്‌നേഹവാല്‍സല്യം കൊണ്ടുമാത്രം ജീവിതത്തെ മുന്നോട്ട് നടത്തിച്ച വൃദ്ധയെ തന്മയത്വത്തോടെ ആവിഷ്‌കരിച്ചതിനാണ് കാഞ്ചനയ്ക്ക് മികച്ചസ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. ഓലപ്പീപ്പി എന്ന ചിത്രമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

    ബാലതാരം (ആണ്‍) ചേതന്‍

    ബാലതാരം (ആണ്‍) ചേതന്‍

    ഗപ്പി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ചേതന്‍ ജയലാലിന് മികച്ച ബാലതാര(ആണ്‍)ത്തിനുള്ള പുരസ്‌കാരം നല്‍കിയത്. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ രോഗിയായ അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് ബാഹ്യജീവിതത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ ബാലന്റെ അമര്‍ത്തിപ്പിടിച്ച വേദനകള്‍ സൂക്ഷ്മമായി ആവിഷ്‌കരിച്ചതിനാണ് ചേതന് പുരസ്‌കാരം.

    മികച്ച ബാലതാരം (പെണ്‍) അബനി

    മികച്ച ബാലതാരം (പെണ്‍) അബനി

    കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലെ അഭിനയത്തിനണ് അബനി ആദിയ്ക്ക് മികച്ച ബാലതാര(പെണ്‍)ത്തിനുള്ള പുരസ്‌കാരം നല്‍കിയത്. കേന്ദ്രകഥാപാത്രത്തിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി സ്വന്തം ജീവിതം അവഗണിച്ച നിഷ്‌കളങ്കബാല്യത്തെ മികവുറ്റതാക്കി എന്നാണ് ജൂറിയുടെ അഭിപ്രായം.

    മികച്ച തിരക്കഥാകൃത്ത്

    മികച്ച തിരക്കഥാകൃത്ത്

    2016 ല്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കണ്ട മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ ശ്യാ പുഷ്‌കരനാണ് മിരകച്ച തിരക്കഥാകൃത്ത്. മലയോര മണ്ണില്‍നിന്ന് രൂപപ്പെടുത്തിയ കഥാപാത്രങ്ങളെ അവരുടെ മാറ്റും തനിമയും ചോര്‍ന്നുപോകാതെ കെട്ടുറപ്പോടെ പുതിയൊരു കാഴ്ചപ്പാടില്‍ ആവിഷ്‌കരിച്ചതിനാണ് പുരസ്‌കാരം

    നവാഗത സംവിധായകന്‍

    നവാഗത സംവിധായകന്‍

    കിസ്മത്ത് എന്ന ചിത്രമൊരുക്കിയ ഷാനവാസ് കെ ബാവകുട്ടിയാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രമാക്കി ജാതീയ സാമൂഹ്യപ്രശ്‌നങ്ങളും പ്രണയവും കഥയുടെ കേന്ദ്രബിന്ദുവില്‍നിന്ന് വ്യതിചലിക്കാതെ ജീവിതഗന്ധിയായി ആവിഷ്‌കരിച്ച സംവിധാന മികവിനാണ് പുരസ്‌കാരം.

    English summary
    Kerala State Film Awards 2016: The Jury Opens Up About The Results
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X