»   » മോഹന്‍ലാല്‍, ടൊവിനോ, ഡിക്യു, നിവിന്‍ മത്സരം കടുക്കുന്നു, ഇത്തവണത്തെ അവാര്‍ഡ് ആരൊക്കെ നേടും ??

മോഹന്‍ലാല്‍, ടൊവിനോ, ഡിക്യു, നിവിന്‍ മത്സരം കടുക്കുന്നു, ഇത്തവണത്തെ അവാര്‍ഡ് ആരൊക്കെ നേടും ??

Posted By: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. പോയവര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നാണ് വിവിധ വിഭാഗത്തിലായി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അവാര്‍ഡിനായി മത്സരിച്ച 68 ഓളം ചിത്രത്തില്‍ നിന്നും പത്തു സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്. ഇതില്‍ത്തന്നെ മിക്ക സിനിമകള്‍ക്കും നിലവാരം പോരെന്നാണ് അവാര്‍ഡ് സമിതി വിലയിരുത്തിയിട്ടുള്ളത്.

ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എകെ ബിര്‍ അധ്യക്ഷനായ സമിതിയില്‍ പത്ത് അംഗങ്ങളാണുള്ളത്. അവാര്‍ഡ് പരിഗണനയ്ക്കായി 68 ചിത്രങ്ങളാണ് സമിതിക്ക് മുന്നിലെത്തിയത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളാണ്. സമിതിയുടെ മുന്‍പിലെത്തിയ എല്ലാ ചിത്രങ്ങളും ജൂറി കണ്ടു കഴിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംസ്ഥാന പുരസ്‌കാരം നിര്‍ണ്ണയിക്കുന്നത്.

അവസാന റൗണ്ടിലെത്തിയ സിനിമകള്‍

അവാര്‍ഡ് സിനിമകളുടെ തോഴനായ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം, ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം സജിന്‍ ബാബു സംവിധാനം ചെയ്ത അയാള്‍ ശശി തുടങ്ങിയ സിനിമകളെല്ലാം അവസാന റൗണ്ടില്‍ ഇടം നേടിയിട്ടുണ്ട്.

ജനപ്രീതി തേടി ജോമോനും മുന്തിരിവള്ളിയും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാല്‍ ജിബു ജേക്കബ് ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒരു മുത്തശ്ശി ഗദ, ഗപ്പി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങള്‍ ജനപ്രിയ സിനിമ വിഭാഗത്തില്‍ മത്സരത്തിനുണ്ട്.

മാറ്റങ്ങള്‍ക്കു വഴിതെളിയിച്ച് മലയാള സിനിമ

നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനടക്കം മൂന്നു സിനിമകളാണ് സൂപ്പര്‍ സ്റ്റാറിന്റേതായി പുറത്തിറങ്ങിയത്. ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയായിരുന്നു മൂന്നും. പുരസ്‌കാര്ങ്ങള്‍ തേടിയെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട്. എന്നാല്‍ ബോക്‌സോഫീസില്‍ വന്‍പരാജയമായ വൈറ്റാണ് മെഗാസ്റ്റാറിന്റേതായി പോയവര്‍ഷം പുറത്തിറങ്ങിയ ഒരേയൊരു സിനിമ.

ജൂറി അംഗങ്ങളെ അറിയാം

സംവിധായകരായ പ്രിയനന്ദനന്‍, സുന്ദര്‍ദാസ്, സുദേവന്‍, തിരക്കഥാകൃത്തായ പി എഫ് മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വിടി മുരളി, സിനിമാ നിരൂപക ഡോ .മീന, മലയാളം സര്‍വകലാശാല അധ്യക്ഷനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

English summary
The following films includes in final list of Kerala state film award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam