»   » സംസ്ഥാന പുരസ്‌കാരവും സുരാജ് തന്നെ നേടുമോ?

സംസ്ഥാന പുരസ്‌കാരവും സുരാജ് തന്നെ നേടുമോ?

Posted By:
Subscribe to Filmibeat Malayalam

മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന്റെ അവസാന പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും ജയറാമും തമ്മിലായിരുന്നു മത്സരം. ഡോക്ടര്‍ ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയിത്തിന് സുരാജ് വെഞ്ഞാറമൂട് ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ തൊട്ടു പിന്നില്‍ മലയാളത്തിന്റെ അഭിമാനമായ ജയറാമും ഉണ്ടായിരുന്നു.

കമല്‍ സംവിധാനം ചെയ്ത നടനിലും ഷാജി എന്‍ കരണ്‍ സംവിധാനം ചെയ്ത സോപാനത്തിലും ജയറാമിന്റെ പ്രകടനം അസാധ്യമായിരുന്നു. നടനില്‍ ഒരു നാടകനടനായി എത്തിയ ജയറാം സോപാനത്തില്‍ ഒരു ചെണ്ട വാദ്ധ്യാരുടെ വേഷമാണ് കെട്ടിയത്. രണ്ട് ചിത്രത്തിലെയും ജയറാമിന്റെ വ്യത്യസ്തമായ ഗെറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു തിത്രത്തിലെ അഭിനയത്തിനും ജയറാം നിരൂപക പ്രശംസയും സ്വന്തമാക്കി.

jayaram-fahad-suraj

ഡേക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവരില്‍ തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ വേഷത്തിലാണ് സുരാജ് എത്തിയത്. ഈ കഥാപാത്രത്തിലൂടെ സമകാലിക കേരളത്തെ വരച്ചു കാട്ടിയ പേരറിയാത്തവര്‍ക്ക് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ദേശീയ പുരസ്‌കാരത്തിന് പിന്നാലെ സുരാജിന് സംസ്ഥാന പുരസ്‌കാരവും ലഭിക്കുമോ എന്നാണ് എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത്.

സോപാനത്തിലെയും നടനിലെയും മികച്ച അഭിനയിത്തില്‍ വിശ്വാസമര്‍പ്പിച്ച ജയറാം സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരത്തിന് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരത്തിന്റെ നിഴലിലാണ് സുരാജ്. ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തികവുമായി ഫഹദ് ഫാസിലും ഇവര്‍ക്കൊപ്പമുണ്ട്.

English summary
Kerala State Film Awards: Jayaram, Suraj Venjaramoodu In Final List For Best Actor
Please Wait while comments are loading...

Malayalam Photos

Go to : More Photos