twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിചിത്രം നമ്മുടെ സിനിമ അവാര്‍ഡ് വിചാരം

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/news/kerala-state-film-awards-surprises-2-103216.html">Next »</a></li></ul>

    അധികം ബുദ്ധിജീവികള്‍ മലയാളസിനിമയില്‍ സജീവമല്ലാത്തതിനാല്‍ ഇത്തവണ വലിയ വാദപ്രതിവാദങ്ങളില്ലാതെ അവാര്‍ഡുപ്രഖ്യാപനമാമാങ്കം സമാപിച്ചിരിക്കുന്നു എന്ന് ആശ്വസിക്കാം. വലിയ വലിയ സംഭവങ്ങള്‍ കൊണ്ട് സിനിമാരംഗം മൊത്തം അങ്ങ് ശുദ്ധീകരിച്ച് വൃത്തിയാക്കാന്‍ തുടങ്ങുമ്പോഴേകരുതിയതാ ഇത് കുളമായതു തന്നെ എന്ന്.

    മന്ത്രിയും കൊള്ളാം ജൂറിയും കൊള്ളാം തീരുമാനങ്ങളെല്ലാം അതിലും കൊള്ളാം എന്ന മട്ടിലായി കാര്യങ്ങള്‍. ഏറ്റവും നല്ല സിനിമയ്ക്കുള്ള യോഗ്യത ന്താണ്...മികച്ച നടന് സ്‌റ്റേറ്റ് അനുവദിക്കുന്ന പ്രായമെത്ര.. കഴിവ് ളക്കാനുള്ള ഒരു എകകമേ അല്ല അവാര്‍ഡ് നിര്‍ണ്ണയമെന്ന് വീണ്ടും വീണ്ടും തളിയിച്ചുകൊണ്ടിരിക്കയാണ് നമ്മുടെ സിനിമ അവാര്‍ഡ് കമ്മിറ്റി.

    പണ്ട് വാര്‍ഡ് ഇല്ലെന്നറിഞ്ഞായിരുന്നു കലാഭാവന്‍ മണി ബോധം കെട്ടതെങ്കില്‍ ഇത്തവണ ദിലീപ് അവാര്‍ഡ് കിട്ടിയതറിഞ്ഞാണ് ഞെട്ടിയത്, ഏതാണ്ട് അതേ പരുവത്തില്‍ തന്നെ ശ്വേതാമേനോനും. ഭാഗ്യരാജിന്റെ ഭാഗ്യം കൊണ്ടോ എന്തോ എല്ലാം ഭംഗിയായികലാശിച്ചു. ഇന്ത്യന്‍ റുപ്പിയാണ് നല്ല സിനിമ. പക്ഷേ അത് സംവിധാനത്തിനല്ല, തിരക്കഥയ്ക്കല്ല, ക്യാമറയ്ക്കല്ല....ഒന്നിനുമല്ല, സന്ദേശം ഉണ്ട് അതുകൊണ്ട് നല്ല സിനിമ അതു തന്നെ.

    ട്രാഫിക്കിന്റെ സന്ദേശം മഹാമോശമായിരുന്നുവോ.. ബ്‌ളെസ്സിയാണ് നല്ല സംവിധായകന്‍. പക്ഷേ ബ്‌ളെസ്സിയുടെ സിനിമ നല്ലതല്ല. നല്ല തിരക്കഥ ഇതിനൊന്നുമല്ല അതു വേറെ സിനിമയ്ക്ക്. നല്ല തിരക്കഥയും നല്ല സംവിധായകനുമില്ലാതെ നല്ല സിനിമയുണ്ടാവുന്ന നാട്ടില്‍ കേട്ട പുതിയ തമാശയെന്തെന്നോ...ഫഹദിന് നല്ല നടനുള്ള അവാര്‍ഡ് വാങ്ങാന്‍പ്രായമായിട്ടില്ലാന്ന്....

    എത്രയാണാവോ ഈ പക്വതയുടെ പ്രായം.മോനിഷയ്ക്ക്‌ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പ്രായം 15 വയസ്സ്, ശോഭയ്ക്ക് 19 വയസ്സ്,
    മീരജാസ്മിന് 18, 19...അപ്പോള്‍ അഭിനോതാക്കള്‍ക്കാണ് പ്രായം വില്ലനാവുന്നത്. പക്ഷേ പരിഹാരമുണ്ട് നല്ല നടന്‍, ദിലീപെങ്കില്‍ ഫഹദ് രണ്ടാമനാവട്ടെ, ഇനിയും അവസരമുണ്ടല്ലോ...

    എന്നാപിന്നെ മികച്ച അഭിനയം കൊണ്ട് ഞെട്ടിച്ച നല്ല പ്രായമുള്ള തിലകന്‌കൊടുത്തുകൂടായിരുന്നോ ഇന്ത്യന്‍ റുപ്പിയിലെ പ്രകടനത്തിന്.അതിന് വേറൊരു തടസ്സമുണ്ട്, നായകനുള്ളതാണ് മികച്ച നടനുള്ള അവാര്‍ഡ് അതും സിനിമയില്‍ ഇത്ര സീനുകള്‍ വേണം ഇത്ര സമയം വേണം, ഇത്ര ഡയലോഗുകള്‍ വേണം, അല്ലാതെ നായകപദവി കിട്ടില്ല.

    മോഹന്‍ലാലിന് തൂക്കം കുറഞ്ഞതും അങ്ങിനെയാണല്ലോ..ലോകത്തില്‍ സിനിമയ്ക്ക് നല്കുന്ന മികച്ച അവാര്‍ഡുകളെ കുറിച്ച് ഇനിയെങ്കിലും നമ്മുടെ സിനിമ മനസ്സിലാക്കണം. ഒരു സിനിമയില്‍ ഏറ്റവും നന്നായി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നവനാകണം നല്ല അഭിനേതാവ്, എല്ലാം കൊണ്ടും മികച്ചതായിരിക്കണം നല്ല സിനിമ ഒസ്‌ക്കാര്‍ പോലും ഇങ്ങനെയാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. ഇവിടെ എല്ലാം ഒരു ഒത്തു
    തീര്‍പ്പാണ് അത് സിനിമയ്ക്ക് അപമാനവുമാണ് പറയാതെ വയ്യ.

    അടുത്ത പേജില്‍

    പുതിയ സിനിമകളെ അവഗണിക്കാനാവില്ലപുതിയ സിനിമകളെ അവഗണിക്കാനാവില്ല

    <ul id="pagination-digg"><li class="next"><a href="/news/kerala-state-film-awards-surprises-2-103216.html">Next »</a></li></ul>

    English summary
    While Dileep's premier win at the Kerala State Film Awards was undoubtedly a huge surprise, his fans would hardly be complaining as it was long overdue.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X