»   » ചലച്ചിത്ര അവാര്‍ഡുകള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും

ചലച്ചിത്ര അവാര്‍ഡുകള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും

Posted By:
Subscribe to Filmibeat Malayalam
State Film Awards
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വ്യാഴാഴ്ച രാവിലെ 11നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിക്കും. 40 കഥാ ചിത്രങ്ങളും ആറ് കഥേതര ചിത്രങ്ങളുമാണു മല്‍സരത്തില്‍. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജാണ് ജൂറി അധ്യക്ഷന്‍.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളോടെയും നിബന്ധനകളോടെയുമാണ് ഇത്തവണ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം. ചട്ടങ്ങള്‍ തയ്യാറാക്കാനായി കൂടുതല്‍ സമയമെടുത്തതുകൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപനം മുന്‍ വര്‍ഷത്തേക്കാള്‍ വൈകിയത്. രാവിലെ ജൂറിയംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന ശേഷം മന്ത്രി കെ.ബി.ഗണേഷ്‌കുമാറാണ് പുരസ്‌കാരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക

നവതരംഗ സിനിമകള്‍ ഏറെയുള്ളതിനാല്‍ അവാര്‍ഡ് പ്രവചനങ്ങള്‍ അസാധ്യമായിരിക്കുകയാണ്. മികച്ച സിനിമകളെന്നു പ്രേക്ഷകര്‍ വിലയിരുത്തിയ ഒട്ടേറെ ചിത്രങ്ങള്‍ രംഗത്തുണ്ട്.

പ്രണയം എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാല്‍, വെണ്‍ശംഖുപോലെ എന്ന സിനിമയിലെ അഭിനയത്തിന് സുരേഷ്‌ഗോപി, ഇന്ത്യന്‍ റുപ്പിയിലെ കഥാപാത്രത്തിന് പൃഥിരാജ്, ഓര്‍മ്മ മാത്രം എന്ന സിനിമയുമായ് ദിലീപ് എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിയ്ക്കുന്നത്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കാവ്യാമാധവനാണ് മികച്ച നടിയായി അന്തിമറൗണ്ടിലുള്ളത്.

ബ്ലെസി സംവിധാനം ചെയ്ത പ്രണയം, രാംദാസിന്റെ മേല്‍വിലാസം, ധു കൈതപ്രത്തിന്റെ ഓര്‍മ മാത്രം, എം.മോഹനന്റെ മാണിക്യക്കല്ല്, ആഷിക് അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ശാലിനി ഉഷ നായരുടെ അകം, പി.ബാലചന്ദ്രന്റെ ഇവന്‍ മേഘരൂപന്‍, രാജേഷ് ആര്‍. പിള്ളയുടെ ട്രാഫിക്, വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍, ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം, സമീര്‍ താഹിറിന്റെ ചാപ്പാകുരിശ്, ഷെറിയുടെ ആദിമധ്യാന്തം, പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മടി.വി.ചന്ദ്രന്റെ ശങ്കരനും മോഹനനും, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, സന്തോഷ് ശിവന്റെ ഉറുമി, പി.ടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍ എന്നീ ചിത്രങ്ങളാണു മുന്‍നിരയിലുള്ളത്.

നേരത്തെ 20നു പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ചിത്രങ്ങളുടെ സ്‌ക്രീനിങ് പൂര്‍ത്തിയായതിനാല്‍ പ്രഖ്യാപനവും നേരത്തേയാക്കുകയായിരുന്നു.

English summary
A total of 40 feature films will vie for the Kerala state film awards to be announced. Renowned Tamil director K Bhagyaraj is the jury,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam