»   » നന്ദി....നന്ദി.... കരയണോ ചിരിക്കണോ തുള്ളിചാടണോ എന്ന് പോലും അറിയില്ല, രജിഷ വിജയൻ പ്രതികരിക്കുന്നു

നന്ദി....നന്ദി.... കരയണോ ചിരിക്കണോ തുള്ളിചാടണോ എന്ന് പോലും അറിയില്ല, രജിഷ വിജയൻ പ്രതികരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ ഷോകളിലൂടെയാണ് രജിഷ വിജയന്‍ സിനിമയില്‍ എത്തുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ രജിഷ വിജയനെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തേടിയെത്തി. ആസിഫ് അലി നായകനായി അഭിനയിച്ച ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രാവതാരണത്തിലൂടെയാണ് നടിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം നടി പ്രതികരിച്ചു. അപ്രതീക്ഷിതമായാണ് ഈ അവാര്‍ഡ് തന്നെ തേടിയെത്തിയതെന്ന് രജിഷ വിജയന്‍. കരയണോ ചിരിക്കണോ തുള്ളിചാടണോ എന്ന് പോലും അറിയില്ല. ഒരുപാട് നന്ദിയുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാനോട് പ്രത്യേക നന്ദിയുണ്ടെന്നും രജിഷ വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടി അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കു വെച്ചത്.

ആദ്യ ചിത്രം

ടെലിവിഷന്‍ അവതാരകയായി അഭിനയരംഗത്ത് എത്തി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. ഇപ്പോഴിതാ ആദ്യ ചിത്രത്തിലൂടെ തന്നെ നടി കേരള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ രജിഷ വിജയന്‍ തന്റെ സന്തോഷം പങ്കു വെച്ചു.

ഖാലിദ് റഹ്മാനോട് പ്രത്യേക നന്ദി

സംവിധായകന്‍ ഖാലിദ് റഹ്മാനോട് നടി പ്രത്യേക നന്ദി പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പിന്നെ എന്റെ മാതാപിതാക്കളുടെ പിന്തുണയാണ് ഞാന്‍ ഇവിടെ എത്താന്‍ കാരണം. ദൈവത്തിനോടും നന്ദി. രജിഷ വിജയന്‍ പറഞ്ഞു.

ദിലീപിന്റെ നായികയാകുന്നു

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം നടി തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ്. ദിലീപ് നായകനാകുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിലും രജിഷയാണ് നായിക. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

ഒരു സിനിമാക്കാരന്‍

ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലും രജിഷ വിജയനാണ് നായിക. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

English summary
Kerala State film awrad 2016 Rejisha vijayan shared her happiness

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam