തിയറ്ററുകളില്‍ നീലതരംഗം

ഹിന്ദിയില്‍ വന്‍ ഹിറ്റായിരുന്നു ബിഎ പാസ്. ബന്ധുവീട്ടിലെത്തുന്ന യുവാവും അവിടുത്തെ വിവാഹിതയായ യുവതിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ബിഎ പാസ്. ഇതിന്റെ ഇക്കിളിപെടുതുത്തുന്ന പോസ്റ്ററുകളാണ് നഗരങ്ങളിലെല്ലാം ഒട്ടിച്ചിരിക്കുന്നത്. കൂടാതെ ഈ ചിത്രം പൂര്‍ണമായും ഇന്റര്‍നെറ്റിലും ഉണ്ട്. ഇന്റര്‍നെറ്റില്‍ നിന്നു കണ്ടവരാണ് തിയറ്ററുകളിലെത്തുന്ന യുവാക്കളില്‍ കൂടുതലും.
മലയാളിയായ മിനു കുര്യന്‍ തകര്‍ത്തഭിനയിച്ച ചിത്രം എന്നാണ് പുല്ലുകെട്ട് മുത്തമ്മയുടെ പോസ്റ്റര്‍. പഴയ ഷക്കീല ചിത്രങ്ങളുടെ പാറ്റേണില്‍ തന്നെയൊരുക്കിയ ചിത്രമാണിത്. അതുപോലെ തന്നെ പിതാവും കന്യകയും പറയുന്നത് എ കഥ തന്നെ.
ഇന്റര്‍നെറ്റ് യുഗത്തിലും ഇത്തരം ഇക്കിളി ചിത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ ആളെക്കൂട്ടാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു കൗതുകം. ഹിന്ദിയിലെ ഹോട്ട് നായികമാര്‍ അഭിനയിച്ച എ ചിത്രങ്ങള്‍പോലും ഇവിടെ പരാജയപ്പെടുമ്പോള്‍ പഴയ രീതിയിലുള്ള എ ചിത്രങ്ങള്‍ പണം വാരുകയാണ്. മുഖ്യധാരാ ചിത്രങ്ങളെല്ലാം ന്യൂജനറേഷന്‍ ആയപ്പോള്‍ എ ചിത്രങ്ങള്‍ ഓള്‍ഡ് ജനറേഷനില്‍ തന്നെയാണ് കഥ പറയുന്നത്.


Click it and Unblock the Notifications











