»   » 22ഫീമെയിലിലെ പ്രതാപ്പോത്തനെ മകള്‍ക്ക് പേടി

22ഫീമെയിലിലെ പ്രതാപ്പോത്തനെ മകള്‍ക്ക് പേടി

Posted By:
Subscribe to Filmibeat Malayalam
Pratap, Pothen
ബാഗ്ലൂര്‍: പ്രതാപ് പോത്തന്റെ സിനിമയിലേക്കുള്ള തിരിച്ച വരവ് കൈനിറയെ നല്ല ചിത്രങ്ങളുമായിട്ടായിരുന്നു. 22 ഫീമെയില്‍ കോട്ടയത്തിലെ വില്ലന്‍ കഥാപാത്രം അദ്ദേഹത്തിന് ഒട്ടേറെ പ്രശംസകള്‍ നേടിക്കൊടുത്തു. മകള്‍ കേയയ്ക്ക് പോലും 22 ഫീമെയിലെ പ്രതാവിന്‍റെ വില്ലന്‍ കഥാപാത്രത്തോട് വെറുപ്പാണ് തോന്നിയത്,

മകള്‍ക്ക് പോലും ഇത്രയും വെറുപ്പ് തോന്നുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനിയ്ക്കുന്നു. സിനിമ കണ്ടിട്ട് അതെന്റ അച്ഛനാണെന്ന കാര്യം ഞാന്‍ മറന്നും പോയി അത്രയ്ക്ക് വെറുപ്പായി ആ വില്ലന്‍ കഥാപാത്രത്തിനോടെന്ന് കേയ പോത്തന്‍.മീണ്ടും ഒരു കാതല്‍ കഥൈ ആണ് കേയയ്ക്ക് ഇഷ്ടപ്പെട്ട പ്രതാപ് ചിത്രം. ഈ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തന്‍ തന്നെയായിരുന്നു. തന്‍റെ മകള്‍ക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നതെന്ന് പോത്തന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

22 കാരിയായ കേയ സംഗീത പരിപാടികളിലൂുടെ ശ്രദ്ധേയയാവുകയാണ് പ്രതാപ് പോത്തന്‍ കഴിഞ്ഞാല്‍ കേയയ്ക്ക് ഏറ്റവും ഇഷ്ടം സംഗീതത്തോടാണ്. അമരാന്ത് എന്റര്‍ടൈന്‍മെന്റ് ബാംഗ്ലൂരില്‍ സംഘടിപ്പിച്ച കരോക്കി മത്സരത്തില്‍ പ്രത്യേക സമ്മാനം നേടിയിരുന്നു കേയ. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കാനാണ് താല്‍പ്പര്യമെന്ന് കേയ പോത്തന്‍ പറഞ്ഞു.

കഥയും കവിതയും എഴുതുന്ന കേയയ്ക്ക് അഭിനയത്തോട് താല്‍പ്പര്യമേയില്ല. ബാംഗലൂരിലെ ഒരു ഏജന്‍സിയില്‍ കോപ്പിറൈറ്റര്‍ ആയി ജോലി നോക്കുകയാണ് കേയ. സംഗീതത്തില്‍ തനിയ്ക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് ഒപ്പം നില്‍ക്കുന്നത് അമ്മ അമല പോത്തനാണെന്നും കേയ പറഞ്ഞു.

English summary
While watching 22 Female Kottayam, Keya Pothen forgot for a while that it was her dad playing the villain on screen. She really hated the character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam