»   » മലയാള സിനിമയ്ക്ക് സബ്‌സിഡി കൂട്ടിയേക്കും

മലയാള സിനിമയ്ക്ക് സബ്‌സിഡി കൂട്ടിയേക്കും

Posted By:
Subscribe to Filmibeat Malayalam
Malayala Cinema
മലയാളത്തില്‍ നല്ലസിനിമകളെ പ്രമോട്ട് ചെയ്യുക എന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി നല്‍കിവരുന്ന അഞ്ചുലക്ഷം രൂപ സബ്‌സിഡി ഫീച്ചര്‍ സിനിമകള്‍ക്ക് എട്ടുലക്ഷമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന്റെ സജീവ പരിഗണനയില്‍.

കൂടാതെ കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഒപ്പം സിനിമയുടെ ടാക്‌സ് കുറയ്ക്കാനും പൊതുവായി ഒരു കാറ്റഗറിയില്‍ ടാക്‌സ് നിജപ്പെടുത്താനുമുള്ള കാര്യങ്ങളും പരിഗണനയിലാണ്.

ചിത്രാഞ്ജലി സ്‌റുഡിയോ നവീകരിച്ചതോടെ കൂടുതല്‍ സിനിമകള്‍ ചിത്രീകരണത്തിനും സാങ്കേതികപ്രവര്‍ത്തനങ്ങള്‍ക്കുമായി ഇപ്പോള്‍ കെ. എസ്. എഫ്. ഡി.സിയുമായി സഹകരിക്കുന്നുണ്ട്. സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ മികച്ച സിനിമകള്‍ നിര്‍മ്മിക്കപ്പെടാനും ടാക്‌സ് ഒരേ പരിധിയില്‍ ഉള്‍പ്പെടുത്തിയും കുറച്ചു കൊണ്ടും സിനിമാ വ്യവസായത്തെ പ്രതിസന്ധിയില്‍നിന്നും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കാണ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്‍തൂക്കം നല്‍കുന്നത്.

ചിലനിബന്ധനകള്‍ക്ക് വിധേയമായാണ് സബ്‌സിഡി അനുവദിക്കുന്നതെങ്കിലും ചിത്രാഞ്ജലിയുമായി ബന്ധപ്പെട്ടകാര്യങ്ങളെല്ലാം ഒരുവിധം ഭംഗിയായി നിറവേറ്റപ്പെടുന്നതിനാല്‍ കൂടുതല്‍ സിനിമകള്‍ ഈ വഴിക്ക് ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇതുവരെ ടാക്‌സ് ഈടാക്കിയിരുന്നത് സിനിമയുടെ നിര്‍മ്മാണചിലവിന്റെ അടിസ്ഥാനത്തില്‍ 25, 20, 15 ശതമാനം വെച്ചായിരുന്നു. ഇത് ഏകീകരിച്ച് 10 ശതമാനമാക്കാനുള്ള
നിര്‍ദ്ദേശമാണ് സിനിമാവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ ചലച്ചിത്രത്തിന് നിലവിലുള്ള സബ്‌സിഡി രണ്ട് ലക്ഷമെന്നത് നാലുലക്ഷമാക്കാനും. മലയാളത്തില്‍ കുട്ടികള്‍ക്കായുള്ള സിനിമകള്‍ അത്യപൂര്‍വ്വമായാണ് നിര്‍മ്മിക്കപ്പെടുന്നത് എന്നത് ഒരു വസ്തുതയാണ്. പുതിയനിര്‍ദ്ദേശങ്ങള്‍ യഥാവിധി നടപ്പിലായി വന്നാല്‍ എല്ലാമേഖലയിലുള്ള സിനിമകള്‍ക്കും അത് പ്രയോജനകരമായിരിക്കും.

English summary
Kerala Film Development Corparation may increase subsidy for Malayalam feature film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam