»   » 'മമ്മൂട്ടിയുടെ രീതി ഉള്‍ക്കൊള്ളാനായില്ല, എന്റെ അവസാന ചിത്രം പരാജയപ്പെടാന്‍ കാരണം മമ്മൂട്ടിയാണ്'

'മമ്മൂട്ടിയുടെ രീതി ഉള്‍ക്കൊള്ളാനായില്ല, എന്റെ അവസാന ചിത്രം പരാജയപ്പെടാന്‍ കാരണം മമ്മൂട്ടിയാണ്'

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധരനായ സംവിധായകരില്‍ ഒരാളാണ് കെജി ജോര്‍ജ്ജ്. 41 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ കെജി ജോര്‍ജ്ജ് സംവിധാനം ചെയ്തത് വെറും 19 സിനിമകളാണ്. നല്ലത്, അല്ലെങ്കില്‍ മനസ്സിന് ഇണങ്ങുന്നത് ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

ഈ പ്രായത്തിലും മമ്മൂട്ടിയ്ക്ക് വാശിയാണ്; അനുഭവം പങ്കുവച്ച് നടന്‍ ആര്യ

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഇലവങ്കോട് ദേശമാണ് കെജി ജോര്‍ജ്ജിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രം. അതിന് ശേഷം ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്തില്ല. ആ സിനിമ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് 'ഫ്‌ലാഷ്ബാക്ക് എന്റെയും സിനിമയുടെയും' എന്ന ആത്മകഥയില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്;

മമ്മൂട്ടിയുടെ പെരുമാറ്റം

പ്രധാന വേഷത്തില്‍ അഭിനയിച്ച മമ്മൂട്ടി എന്ന താരത്തിന്റെ രീതികള്‍ എനിക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. അതുവരെ എനിക്കറിയാവുന്ന മമ്മൂട്ടിയായിരുന്നില്ല അത്. അല്ലെങ്കില്‍, എന്റെ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എത്തിയ ആളായിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് അത് പ്രധാന കാരണമായി.

നായകന്‍ ഭരിക്കുമ്പോള്‍

സംവിധായകന്‍ എന്ന നിലയില്‍ എന്റെ സങ്കല്‍പങ്ങള്‍ക്കിണങ്ങുന്ന വിധത്തിലുള്ള സംഭാവനയാണ് ഏതൊരു അഭിനേതാവില്‍ നിന്നും ഞാന്‍ പ്രതീക്ഷിയ്ക്കുന്നത്. അഭിനേതാവ് സ്വന്തം താത്പര്യങ്ങള്‍ക്കും ഇമേജിനും ഗുണകരമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ നടിക്കാന്‍ തുടങ്ങുന്നിടത്ത് സംവിധായകന്റെ സിനിമ അവസാനിക്കുന്നു. അത് സിനിമയ്ക്ക് ഗുണകരമായില്ല എന്ന് ഞാന്‍ കരുതുന്നു. എന്റെ അവസാന സിനിമയില്‍ മമ്മൂട്ടിയില്‍ നിന്നുണ്ടായത് ഇത്തരം അനുഭവങ്ങളാണ്.

മമ്മൂട്ടിയുടെ ആദ്യ നാളുകള്‍

തന്നിലെ നടനെ കണ്ടെത്തിയത് ദേവലോകം എന്ന ചിത്രത്തില്‍ അവസരം നല്‍കിയ എംടി വാസുദേവന്‍ നായരും, വളര്‍ത്തിയത് വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങള്‍ നല്‍കിയ കെജി ജോര്‍ജ്ജ് എന്ന സംവിധായകനുമാണെന്ന് മമ്മൂട്ടി പറഞ്ഞതായി എവിടെയോ കണ്ടു. അദ്ദേഹത്തിന്റെ ആദ്യ കാലങ്ങളെ ഓര്‍മിച്ചാല്‍ അത് ശരിയുമാണ്. പിന്നീട് മമ്മൂട്ടി വളര്‍ന്നു. വലിയ താരമായി.

എനിക്ക് പരിഭവമില്ല

വളര്‍ന്ന് വലുതായ ഒരു താരം എന്റെ സിനിമകള്‍ക്ക് നല്‍കിയിരുന്ന അറ്റന്‍ഷന്‍ തുടര്‍ന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിയാത്തതില്‍ എനിക്ക് പരിഭവമില്ല. കാരണം, എന്റെ സംസ്‌കാരത്തെയോ പാരമ്പര്യത്തെയോ തിരുത്താന്‍ അദ്ദേഹത്തിന്റെ മനസ്ഥിതി കൊണ്ടായിട്ടില്ല. എന്നാല്‍ സിനിമാ പ്രവര്‍ത്തനം പഴയ രീതിയില്‍ തുടരാനാവില്ലെന്ന തീരുമാനത്തിലേക്ക് നയിക്കാന്‍ അത്തരം അനുഭവങ്ങള്‍ക്കായി- കെജി ജോര്‍ജ് എഴുതി

English summary
KG George about his last directorial film Elavamkodu Desam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam