Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കെജിഎഫ് 2വില്‍ ഇന്ദിരാ ഗാന്ധിയായി ബോളിവുഡ് നടി? ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍
കന്നഡ സിനിമാ ലോകത്തിന് ഒന്നടങ്കം അഭിമാനമായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു കെജിഎഫ്. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷിന്റെ പ്രകടനം കൊണ്ടായിരുന്നു സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. യഷിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.
ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് കെജിഎഫ് രണ്ടാം ഭാഗവും ആരംഭിച്ചിരുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. കെജിഎഫ് 2വിന്റെ സംബന്ധിച്ചുളള പുതിയ വിവരങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ എറ്റവുമൊടുവിലായി പ്രമുഖ ബോളിവുഡ് നടിയും ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കെജിഎഫ് 2
കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി ആരാധകരും സിനിമ പ്രേമികളും ഒന്നടങ്കം വലിയ ആകാംക്ഷകളോ+ടെയാണ് കാത്തിരിക്കുന്നത്. കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ രണ്ടാം ഭാഗം ബ്രഹ്മാണ്ഡമായി തന്നെയാണ് എടുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയെടുക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

യഷിനൊപ്പം സഞ്ജയ് ദത്ത്
225 കോടി കളക്ഷനായിരുന്നു സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും അഭിനയിക്കുമെന്ന് സ്ഥിരീകരണം വന്നിരുന്നു. ചിത്രത്തില്‍ യഷിന്റെ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തില്‍ വളരെയധികം പ്രാധാന്യമുളെളാരു വേഷം കൂടിയായിരിക്കും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

ബോളിവുഡ് നടി രവീണ ടണ്ഠനും
ബോളിവുഡ് നടി രവീണ ടണ്ഠനും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലായിരിക്കും നടി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് താന്‍ എത്തുന്നതെന്ന് രവീണ ടണ്ഠന് തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധിയുമായി തന്റെ കഥാപാത്രത്തിന് ബന്ധമില്ലെന്നാണ് നടി പറയുന്നത്. രമിക സെന്‍ എന്നാണ് ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേരെന്ന് നടി പറയുന്നു.

ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കും
നിങ്ങള്‍ക്ക് ഇഷ്ടമുളള രീതിയില്‍ തന്റെ കഥാപാത്രത്തെ നിര്‍വചിക്കാമെന്നും നടി പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയിലെല്ലാം നടി ഇന്ദിരാ ഗാന്ധിയെ തന്നെയാണ് അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്. മുന്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് നടി കഥാപാത്രമായി എത്തുന്നതെന്നും കമന്റുകള്‍ വരുന്നു. വമ്പന്‍ താരനിര തന്നെയായിരിക്കും ഇത്തവണ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുക.

സാന്ഡല്വുഡിലെന്ന പോലെ
കന്നഡത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ സിനിമയായും കെജിഎഫ് മാറിയിരുന്നു. സാന്ഡല്വുഡിലെന്ന പോലെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ക്ലൈമാക്സ് കെജിഎഫിന് രണ്ടാം ഭാഗം വരുമെന്ന സൂചനയോടെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരിക്കും സിനിമയുടെ രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ അഞ്ചു ഭാഷകളിലായിട്ടാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്
കഞ്ചാവ് അല്ല കൊക്കെയിന്‍ കേസ്! വിമര്ശകന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോ! കാണു
മലയാളികള്‍ കാത്തിരുന്ന തിരിച്ചുവരവ്! ജഗതി ശ്രീകുമാര്‍ അഭിനയിച്ച പരസ്യ ചിത്രം പുറത്ത്! കാണൂ