For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാര്‍വെല്‍ യൂണിവേഴ്‌സ് ലെവലില്‍ കെ.ജി.എഫ് 3; ചിത്രീകരണം ഒക്ടോബറിന് ശേഷമെന്ന് നിര്‍മ്മാതാവ്

  |

  കെ.ജി.എഫ് 2-ന്റെ അമ്പരപ്പിക്കുന്ന വിജയത്തിളക്കത്തിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. ചിത്രത്തിന്റെ വലിയ വിജയം സിനിമാലോകത്തെ ആകെ ഇളക്കി മറിച്ചിരിക്കുകയാണ്. പുറത്തിറങ്ങിയ ആദ്യ രണ്ടാഴ്ചക്കുള്ളില്‍ 250 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും കെ.ജി.എഫ് കളക്ട് ചെയ്തത്.

  തെന്നിന്ത്യന്‍ സിനിമകളാണ് ഇപ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലേറെയും. ഈ വര്‍ഷം പുഷ്പയില്‍ തുടങ്ങി ആര്‍.ആര്‍.ആറിലൂടെ അത് കെ.ജി.എഫ് 2-ല്‍ എത്തിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് അത് അഭിമാന നിമിഷമായി മാറി. രണ്ടാം ഭാഗത്തിന്റെ അത്ഭുതാവഹമായ വിജയം ഏവരേയും അതിശയപ്പെടുത്തിയിരുന്നു. തെന്നിന്ത്യ കടന്ന് ബോളിവുഡില്‍ പോലും വലിയ ചലനങ്ങള്‍ തീര്‍ക്കാന്‍ കെ.ജി.എഫിനായി. കെ.ജി.എഫിനെ പ്രശംസിച്ച് ബോളിവുഡിലെ വലിയ താരങ്ങള്‍ പോലും രംഗത്തെത്തിയത് അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചു കളഞ്ഞു.

  ലാസ്റ്റ് വാര്‍ണിങ് എന്ന് പറഞ്ഞിട്ടും ജാസ്മിന്‍ തെറി വിളിച്ചു; റോബിനെ ഇടിച്ച് പറത്തികൊണ്ട് ടാസ്‌ക് കളിച്ച് താരം

  കെ.ജി.എഫ് 2-ന്റെ വന്‍ വിജയത്തിന് പിന്നാലെ കെ.ജി.എഫ് 3-യെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ആരാധകര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ആരാധകരെ തെല്ലും നിരാശപ്പെടുത്താതെ കെ.ജി.എഫിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.

  ഈ വര്‍ഷം ഒക്ടോബര്‍ മാസത്തിന് ശേഷം കെ.ജി.എഫ് ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024-ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍വെല്‍ സിനിമകളുടെ മാതൃകയിലുള്ള ഒരു ചിത്രം ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറയുന്നു.

  'സംവിധായകന്‍ പ്രശാന്ത് നീല്‍ ഇപ്പോള്‍ പുതിയ ചിത്രം സലാറിന്റെ തിരക്കിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ട് പകുതിയാകാറായി. അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. ഒക്ടോബറിലോ നവംബറിലോ സലാര്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

  ഈ വര്‍ഷം ഒക്ടോബറിന് ശേഷമാണ് കെ.ജി.എഫ് ചിത്രീകരിക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2024-ല്‍ ചിത്രം റിലീസ് ചെയ്യണമെന്നു വിചാരിക്കുന്നു. ഒരു മാര്‍വെല്‍ യൂണിവേഴ്‌സ് മാതൃകയില്‍ കെ.ജി.എഫും തയ്യാറാക്കണമെന്നാണ് മോഹം. ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും'. നിര്‍മാതാവ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

  ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് മാത്രമല്ല, ആ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും കെ.ജി.എഫ് സിനിമകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ കാര്‍ത്തിക് ഗൗഡ നേരത്തെ പ്രതികരിച്ചിരുന്നു.

  1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണ്ണഖനി തൊഴിലാളികളുടെ അടിമജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെ.ജി.എഫില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കെ.ജി.എഫിന്റെ ആദ്യഭാഗം 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി. 2018-ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യ ഭാഗത്തിന്റെ അപ്രതീക്ഷിതവിജയമാണ് രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. പിന്നീട് 2020-ഓടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പലതവണ റിലീസ് മാറ്റിവെക്കേണ്ടി വന്നു.

  ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടണ്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഏപ്രില്‍ 14-ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ മലയാളത്തിലുള്ള വിതരണാവകാശം ഏറ്റെടുത്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു.

  കടിച്ചു കീറാൻ വന്ന ജാസ്മിന് സിയാലോയുടെ വിഡിയോ കാട്ടി ലാലേട്ടൻ

  Read more about: kgf yash
  English summary
  KGF Chapter 3: An important update from Producer Vijay Kirgandur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X