Just In
- 32 min ago
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്ന്ന് ചാക്കോച്ചന്
- 1 hr ago
എന്താണ് ഈ യൗവനത്തിന്റെ രഹസ്യം, മമ്മൂക്ക അന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരിയോട് ചോദിച്ചത്
- 1 hr ago
നമ്മള് കാലം തെറ്റി സിനിമയില് വന്നവരാണെന്ന് അദ്ദേഹം പറയും, ഉണ്ണികൃഷ്ണന് നമ്പൂതിരിയെ കുറിച്ച് സുബലക്ഷ്മി
- 2 hrs ago
ശിവേട്ടനോടാണ് കൂടുതലിഷ്ടമെന്ന് കണ്ണന്, തമാശ പറയുന്നത് ഹരിയേട്ടനോട്, സാന്ത്വനത്തെക്കുറിച്ച് അച്ചു സുഗന്ദ്
Don't Miss!
- Automobiles
ആക്സസ് 125 വില വര്ധിപ്പിച്ചു; നാമമാത്രമെന്ന് സുസുക്കി
- News
14ാം വയസിൽ വിവാഹം, 18ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; 'ഐപിഎസ് ശിങ്കം' അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കും
- Sports
IPL 2021: താരലേലത്തില് ആര്ക്കാവും മോഹവില? പ്രവചിച്ച് ആകാഷ് ചോപ്ര
- Lifestyle
വിരലുകള്ക്ക് ഇടയിലെ വിടവ് പറയും രഹസ്യം
- Finance
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളിൽ ഓൺലൈനിൽ എങ്ങനെ പണം നിക്ഷേപിക്കാം?
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഖാലിദ് റഹ്മാന്റെ ലവ് തിയേറ്ററുകളിലേക്ക് തന്നെ, റിലീസ് തീയതി പുറത്ത്
അനുരാഗകരിക്കിന് വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്ക്കു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ലവ് തിയേറ്ററുകളിലേക്ക്. ഷൈന് ടോം ചാക്കോ, രജിഷ വിജയന് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 29നാണ് തിയേറ്ററുകളില് എത്തുന്നത്.
ഭാര്യ - ഭര്ത്താക്കന്മാര്ക്കിടിയിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രം പറയുന്നത്. പൂര്ണമായും ലോക്ക്ഡൗണ് കാലത്ത് ചിത്രീകരിച്ച സിനിമ ഒരു മുറിയില് നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സര്ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് ജൂണ് 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ചിത്രത്തിലെ മുഴുവന് രംഗങ്ങളും വൈറ്റിലയിലെ ഒരു അപ്പാര്ട്ട്മെന്റിനുള്ളിലായിരുന്നു ചിത്രീകരിച്ചത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് സിനിമകള് ഷൂട്ട് ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്ദ്ദേശം വെച്ചിരുന്നു. എന്നാല് അതിനെ മറികടന്നുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്ത്തിയാക്കിയത്.
അതോടൊപ്പം തന്നെ കൊവിഡ് കാലത്ത് ചിത്രീകരണം പൂര്ത്തിയാക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്.
വീണ നന്ദകുമാര്, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ആഷിക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആഷിക് ഉസ്മാന് ആണ് ചിത്രം നിര്മ്മിച്ചത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ പത്താമത്തെ ചിത്രമാണിത്. എക്സന് ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം നിര്വ്വഹിച്ചത്. ഗള്ഫ് രാജ്യങ്ങളിലെ തിയേറ്ററുകളില് ഒക്ടോബര് 15നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഹോം സ്ക്രീന് എന്റര്ടെയിന്മെന്റും ഗോള്ഡന് സിനിമ ജി.സി.സിയും സംയുക്തമായാണ് ചിത്രം ഗള്ഫില് വിതരണം ചെയ്തത്.
ഖോ ഖോ ആണ് രജിഷ വിജയന് നായികയായി എത്തുന്ന മറ്റൊരു ചിത്രം. രാഹുല് റിജി നായര് സംവിധാനം ചെയ്ത പെണ്കുട്ടികള് മാത്രം പഠിക്കുന്ന ഒരു സ്ക്കൂളില് ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടര്ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് അവതരിപ്പിക്കുന്നത്. സ്പോര്ട്സ് സിനിമയായി എത്തുന്ന ചിത്രത്തില് ഒരു കായിക താരത്തിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. ടോബിന് തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വ്വഹിച്ചത്. സിദ്ധാര്ത്ഥ് പ്രദീപ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
ഗ്ലാമറസ് ലുക്കില് പ്രിയതതാരം മാളവിക മോഹനന്, ചിത്രങ്ങള് ഏറ്റെടുത്ത് സോഷ്യല്മീഡിയ