»   » മോഡിയുടെ കളികള്‍ കുരങ്ങന്റേത് പോലെ: ഖുര്‍ഷിദ്

മോഡിയുടെ കളികള്‍ കുരങ്ങന്റേത് പോലെ: ഖുര്‍ഷിദ്

Posted By:
Subscribe to Filmibeat Malayalam

ദില്ലി: കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരം രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഗുജറാത്ത് മുഖ്യമന്ത്രി നേരേന്ദ്ര മോഡിയെ കുരങ്ങനുമായി താരതമ്യം ചെയ്തതോടെ വാക്‌പോര് വ്യക്തിഹത്യയിലേയ്ക്ക് മാറിയിരിക്കുകയാണ്. ഖുര്‍ഷിദിന്റെ നടപടി വിവാദമായിട്ടുണ്ട്. സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് അഭിമുഖത്തിലാണ് ഖുര്‍ഷിദ് മോഡിയെ കുരങ്ങനുമായി താരതമ്യം ചെയ്ത് കളിയാക്കിയത്.

യുവാക്കള്‍ മോഡിയില്‍ ആകൃഷ്ടരാണെന്നത് ഖുര്‍ഷിദിന് വിഷമമുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് അദ്ദേഹം വിവാദമായിരിക്കുന്ന മറുപടി നല്‍കിയത്. റോഡരികില്‍ കുരങ്ങന്റെ കളി കാണാന്‍ ആളുകള്‍ തടിച്ചുകൂടും. ചെറുപ്പക്കാരായിരിക്കും ഇക്കൂട്ടത്തില്‍ കൂടുതലും. മധ്യവയസ്‌കരും പ്രായമായവരും കാണാനെത്തണമെങ്കില്‍ കളിയില്‍ ഗൗരവമുള്ള കാര്യമെന്തെങ്കിലും വേണം. റോഡരികില്‍ എന്തെല്ലാം ബഹളം നടക്കുന്നു. ആളുകള്‍ ഇത് ഗൗരവമായി എടുത്തിട്ടല്ല അതിന് മുന്നില്‍ തടിച്ചുകൂടുന്നത്- എന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.

Salman Khurshid and Narendra Modi

ബിജിപെയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ എന്നെ ബാധിയ്ക്കുന്നതല്ല, അവരുടെ പാര്‍ട്ടി, അവരുടെ പ്രശ്‌നങ്ങള്‍. പക്ഷേ അവര്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ ഞാന്‍ നിരീക്ഷിയ്ക്കുന്നുണ്ട്. ശരിയ്ക്കും ഒരു സോപ്പ് ഓപ്പറയെ ഓര്‍മ്മിപ്പിക്കുന്നതയാണ് ബിജെപിയെ കാര്യങ്ങള്‍- മറ്റൊരു ചോദ്യത്തിന് ഖുര്‍ഷിദ് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.

English summary
The war of words between the Congress and the Bharatiya Janata Party (BJP) is turning personal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam