»   » കുതിരവട്ടം പപ്പുവിന്റെ മകന് ഗുണ്ടയായി അരങ്ങേറ്റം

കുതിരവട്ടം പപ്പുവിന്റെ മകന് ഗുണ്ടയായി അരങ്ങേറ്റം

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്മാര്‍ അരങ്ങുവാഴുന്ന കാലമാണിത്. സൂപ്പര്‍താരങ്ങളുടെയും പഴയകാല നടന്മാരുടെയും നടിമാരുടെയുമെല്ലാം മക്കള്‍ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളത്തിന് മറക്കാനാവാത്ത കൊമേഡിയനായ കുതിരവട്ടം പപ്പുവിന്റെ മകനും സിനിമയിലേയ്‌ക്കെത്തുന്നു.

സലിം ബാബ ഒരുക്കുന്ന ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് പപ്പുവിന്റെ മകനായ ബിനു എത്തുന്നത്. അച്ഛനെപ്പോലെ മകനും ഒരു ഹാസ്യതാരമാകുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഗുണ്ടാ നേതാവായിട്ടാണ് ബിനുവിന്റെ അരങ്ങേറ്റം. ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനാണ് ബിനു ജീവന്‍ നല്‍കുന്നത്.

Gunda

കുടുംബത്തിനൊപ്പം സ്ഥിരതാമസമാക്കിയ ബിനു പറയുന്നത് താനെന്നും അച്ഛന്റെ ഓര്‍മ്മകളിലാണെന്നാണ്. നടന്‍ എന്ന നിലയിലുള്ള ജീവിതത്തിന് തനിയ്ക്ക ്‌പ്രേരണ നല്‍കുന്നതും അച്ഛന്റെ ഓര്‍മ്മകളാണെന്ന് ഈ പുതുമുഖതാരം പറയുന്നു.

ഗുണ്ടയില്‍ ബിനുവിനൊപ്പം മാഫിയ ശശിയുടെ മകന്‍ സന്ദീപും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, ഇവര്‍ക്കൊപ്പം സംവിധായകന്‍ സലിം ബാബയുടെ മകന്‍ ചെന്‍ഗിസ് ഖാന്‍, മച്ചാന്‍ വര്‍ഗ്ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍, സൈനുദ്ദീന്റെ മകന്‍ സിനല്‍ സൈനുദ്ദീന്‍, സ്ഫടികം ജോര്‍ജ്ജിന്റെ മകന്‍ അജോ ജോര്‍ജ്ജ്, തിലകന്റെ മകന്‍ ഷിബു തിലകന്‍ എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്തും കോഴിക്കോട്ടുമായിട്ടാണ് നടക്കുക.

English summary
Again the kids of Mollywood actors are joining for the film Gunda', Thlakan's son Shibu Thilakan, Machan Varghese's son Robin Machan, Kuthiravattom Pappu's son Binu Pappan are acting in this film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam