»   » അങ്കമാലിയിലെ പ്രധാനമന്ത്രിയും, അച്ഛനെ തിരഞ്ഞു പോകുന്ന മകളും, 'കിലുക്കം' പിറന്നത് ??

അങ്കമാലിയിലെ പ്രധാനമന്ത്രിയും, അച്ഛനെ തിരഞ്ഞു പോകുന്ന മകളും, 'കിലുക്കം' പിറന്നത് ??

By: Nihara
Subscribe to Filmibeat Malayalam
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നിരവധി സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലാണ് കിലുക്കവും പിറന്നത്. മലയാള സിനിമയില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന ചിത്രമായി കിലുക്കം മാറുകയും ചെയ്തു. അങ്കമാലിയിലെ പ്രധാനമന്ത്രിയും ജോജിയും രേവതിയുടെ വട്ടന്‍ കഥാപാത്രവുമൊക്കെ തിയേറ്ററില്‍ ചിരി ഉണര്‍ത്തിയ രംഗങ്ങളാണ്.

ജഗതി ശ്രീകുമാര്‍, രേവതി, തിലകന്‍, ഇന്നസെന്‍റ്, മോഹന്‍ലാല്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് കിലുക്കം. 1991 ല്‍ ഇറങ്ങിയ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

കിലുക്കം പിറന്നത്

കിലുക്കം സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കഥ എങ്ങനെ അവസാനിപ്പിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. സംഭവം ഫാസിലുമായി ചര്‍ച്ച ചെയ്തപ്പോഴാണ് പ്രിയദര്‍ശന് പുതിയ ആശയം ലഭിച്ചത്. കഥ എങ്ങനെ തുടങ്ങും എവിടെത്തുടങ്ങുമെന്നറിയാതെ നില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകര്‍ രണ്ടും ഇക്കാര്യം സംസാരിച്ചത്.

അച്ഛനെ തിരഞ്ഞു പോകുന്ന കഥ പരീക്ഷിക്കൂ

എന്റെ സൂര്യപുത്രി സിനിമ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഫാസിലും പ്രിയദര്‍ശനും കണ്ടത്. ചിത്രത്തില്‍ അമ്മയെ തിരഞ്ഞു പോകുന്ന നായികയായിരുന്നു. അതില്‍ നിന്നു മാറി അച്ഛനെ തിരഞ്ഞു പോകുന്ന നായികയെ പരീക്ഷിക്കുവെന്ന്പ്രിയനെ ഉപദേശിച്ചത് ഫാസിലായിരുന്നു.

അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ

വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ കണ്ടെത്തുന്ന രേവതി കഥാപാത്രം പിറവിയെടുക്കുന്നതിന് കാരണമായത് ഫാസിലിന്റെ വാക്കുകളായിരുന്നു. അച്ഛനെ തേടിയെത്തുന്ന നായിക. സെക്കന്‍ഡ് ഹാഫിലാണ് ചിത്രം മാറി മറിഞ്ഞത്.

അങ്കലമാലിയിലെ പ്രധാനമന്ത്രി

ചിത്രത്തിന്റെ ആദ്യ പകുതിയെ രസകരമാക്കുന്നത് നന്ദിനിയുടെ വട്ട് കഥാപാത്രമാണ്. ജോജിയും നിശ്ചലു കിട്ടുണ്ണിയുമെല്ലാം ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ഒന്നൊഴിയാതെയുള്ള രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്.

കിലുക്കവും സൂര്യപുത്രിയും മെഗാഹിറ്റായി

ഫാസില്‍ ചിത്രമായ എന്റെ സൂര്യ പുത്രിയം പ്രിയദര്‍ശന്‍ ചിത്രമായ കിലുക്കവും ബോക്‌സോഫീസില്‍ വിജയം കൊയ്തു. അച്ഛനെ തിരഞ്ഞു പോകുന്ന നായികയെയും അമ്മയെ തിരഞ്ഞു വരുന്ന നായികയെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സമാന സ്വഭാവമുള്ള ചിത്രമാണെങ്കിലും ഒറ്റ നോട്ടത്തില്‍ അത് പ്രകടമാവാത്തതിനാല്‍ അത് തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കു കഴിഞ്ഞില്ല.

English summary
Similarity between Kilukkam and Ente Sooryaputhriku.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam