»   » ഇതൊരു മരണ കളിയാണ്, 22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ്-ലാല്‍, കിങ് ലയര്‍ കിടിലന്‍ ട്രെയിലര്‍

ഇതൊരു മരണ കളിയാണ്, 22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ്-ലാല്‍, കിങ് ലയര്‍ കിടിലന്‍ ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ ചിത്രം, കിങ് ലയര്‍. പ്രേക്ഷകര്‍ കാത്തിരുന്ന കിങ് ലയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രസകരമായ ഡയലോഗുകളും കോമഡിയും ഇമോഷന്‍സും ചേര്‍ന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍.

വ്യത്യസ്ത ശൈലിയിലൂടെ മലയാള സിനിമയ്ക്ക് ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ദിഖ്-ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോഴും കിടുക്കുമെന്ന് തീര്‍ച്ച. സിദ്ദിഖ്-ലാല്‍ ചിത്രങ്ങളുടെ പഴയ ചിത്രങ്ങളില്‍ നിന്ന് കാലത്തിനനുസരിച്ചുള്ള വ്യത്യസം വരുത്തി തന്നെയാണ് കിങ് ലയര്‍.


kingliar

ദിലീപിന്റെ കിടിലന്‍ ഗെറ്റപ്പാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രേമം നായിക മഡോണ സെബാസ്റ്റിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് കിങ് ലയര്‍. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഡോണ അവതരിപ്പിക്കുന്നത്. ലാലും ചിത്രത്തില്‍ ഒരു മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്.


ദുബായിലും കേരളത്തിലെ കൊച്ചിയിലും കുട്ടനടാുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഔസേപ്പച്ചന്‍ മൂവിസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നട്ടപാതിരയെ പട്ടാപകലാന്ന് പറഞ്ഞ് ഫലിപ്പിക്കാനുള്ള സത്യ നാരയണന്റെ കഴിവ്, അത് കണ്ട് തന്നെ മനസിലാക്കണം. ട്രെയിലര്‍ കാണൂ...


English summary
King Lair official trailer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam