»   » ദിലീപിൻറെ കിങ് ലയറിലെന്താ ഇത്ര രഹസ്യം? ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടൻ

ദിലീപിൻറെ കിങ് ലയറിലെന്താ ഇത്ര രഹസ്യം? ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടൻ

Posted By:
Subscribe to Filmibeat Malayalam

ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കിങ് ലയര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രേമം നായിക മഡോണ സെബാസ്റ്റിനാണ് ദിലീപിന്റെ നായികയായി എത്തുന്നത്.

ഇപ്പോഴിതാ അടുത്ത ദിവസം കിങ് ലയറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നതായി ചിത്രത്തിന്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നു. മാര്‍ച്ച് പത്തിനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നത്.


kingliar

ചിത്രത്തില്‍ ദിലീപ് വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇതുവരെ ദിലീപിന്റെ ഗെറ്റപ്പോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ കൊച്ചി, കുട്ടനാട്, ദുബായ് എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.


ആശാ ശരത്, ജോയ് മാത്യൂ, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ദിഖ്-ലാലിന്റെ കിങ് ലയറിനായി കാത്തിരിക്കാം.

English summary
King Liar first look poster coming soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam