»   » ഈ നുണയന്റെ കഥ പറയാന്‍ സിദ്ദിഖ്-ലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഈ നുണയന്റെ കഥ പറയാന്‍ സിദ്ദിഖ്-ലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ് കിങ് ലയര്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഹിറ്റ് രാജാക്കന്മാര്‍ വീണ്ടും പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ പ്രേമം നായിക മഡോണ സെബാസ്റ്റിനാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഒരു നുണയന്റെ കഥ എന്ന ടാഗ് ലൈനോട് കൂടിയതാണ് പോസ്റ്റര്‍. ദിലീപ് പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആശാ ശരത്, ജോയ് മാത്യു, ബാലു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

kingliar

കേരളത്തിലെ കൊച്ചി, കുട്ടനാട്, ദുബായ് എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഔസേപ്പച്ചന്‍ മൂവീസ് ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക.

റാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസാണ് ദിലീപ് ഒടുവില്‍ അഭിനയിച്ച ചിത്രം. മംമ്ത മോഹന്‍ ദാസ് നായികയായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു.

English summary
King Liar first look poster out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam