»   » ദുല്‍ഖറിന്റെ കലിയെ പേടിച്ച് ദിലീപിന്റെ കിങ് ലയര്‍, റിലീസ് ഡേറ്റ് നീട്ടി

ദുല്‍ഖറിന്റെ കലിയെ പേടിച്ച് ദിലീപിന്റെ കിങ് ലയര്‍, റിലീസ് ഡേറ്റ് നീട്ടി

Posted By:
Subscribe to Filmibeat Malayalam

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കിങ് ലയറിന്റെ റിലീസ് നീട്ടി വച്ചു. മാര്‍ച്ച് 27ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഏപ്രിലിലേക്ക് നീട്ടി വച്ചിരിക്കുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുന്നതിനുള്ള കാരണം പുറത്ത് വിട്ടിട്ടില്ല. 22വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെ കിങ് ലയര്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

മാര്‍ച്ച് 26ന് ദുല്‍ഖറും പ്രേമം നായിക സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലി റിലീസ് ചെയ്യാനിരിക്കുകയാണ്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കലി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.


kali-king-lair

പ്രേമം നായികമാരിലൊരാളായ മഡോണ സെബാസ്റ്റിനാണ് കിങ് ലയറില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. മഡോണയുടെ രണ്ടാമത്തെ മലയാളം ചിത്രം കൂടിയാണ് കിങ് ലയര്‍. ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു നുണയന്റെ കഥയാണ് കിങ് ലയര്‍. നുണയനായ സത്യനാരയാണന്റെ കഥ. ഒരു നുണ മറയ്ക്കാനായി മറ്റൊരു നുണ പറഞ്ഞു. പിന്നീട് ആ നുണകള്‍ മറയ്ക്കായി വീണ്ടും വീണ്ടും സത്യ നാരയണന്‍ നുണകള്‍ പറയുന്നു.


ചിത്രത്തില്‍ ദിലീപ് പുതിയ ഗെറ്റിപ്പിലാണ് എത്തുന്നത്. ആശാ ശരത്, ജോയ് മാത്യൂ, ബാലു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുബായ്, കേരളത്തിലെ കൊച്ചി, കുട്ടനാട് എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

English summary
King Liar release date extended.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam