»   » ഇത് ബല്ലാത്തൊരു കിസ്മത്ത് തന്നെ; കാണൂ

ഇത് ബല്ലാത്തൊരു കിസ്മത്ത് തന്നെ; കാണൂ

Written By:
Subscribe to Filmibeat Malayalam

നവാഗതനായ ഷാനവാസ് കെ ബാവൂട്ടി സംവിധാനം ചെയ്യുന്ന കിസ്മത്ത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ കേന്ദ്ര നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ശ്രുതി മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായി വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു.

ബി ടെക് വിദ്യാര്‍ത്ഥിയായ ഇര്‍ഫാനും ചരിത്ര ഗവേഷകയായ അനിതയും തമ്മിലുള്ള പ്രണയമാണ് മലപ്പുറം പശ്ചാത്തലമാക്കി ഒരുക്കിയ കിസ്മത്ത് എന്ന ചിത്രത്തിന്റെ കഥ. കാലങ്ങളായി പ്രണയത്തിന് എതിര് നില്‍ക്കുന്ന വര്‍ഗീയത തന്നെയാണ് കിസ്മത്തിന്റെയും ആശയം.

kismath

കഥയും കഥാഗതിയുമൊക്കെ മൂന്ന് മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണിച്ചിട്ടുണ്ട്. കഥയുടെ ഒടുക്കം എന്ത് സംഭവിയ്ക്കും എന്ന ചോദ്യമാണ് ട്രെയിലര്‍ കണ്ട് കഴിയുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍. ഉത്തരത്തിന് ജൂലൈ 29 വരെ കാത്തിരിക്കണം.

പി ബാലചന്ദ്രന്‍, സുനില്‍ സുഗത, അലന്‍സിയര്‍, സുരഭി, സജിത മഠത്തില്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സുരേഷ് രാജാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍, അന്‍വര്‍ അലി, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധറും ചേര്‍ന്ന് സംഗീതമൊരുക്കുന്നു.

English summary
Kismath Official Trailer Out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam