»   » കൊച്ചടിയാന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചടിയാന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകന്ത് ചിത്രം കൊച്ചടിയാന്റെ റിലീസ് ഡേറ്റ് നിശ്ചയിച്ചു. രജനിയുടെ പിറന്നാള്‍ ദിനത്തിലാണ് (12-12-2013) ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. രജനീകാന്ത് നായകനാവുന്ന ചിത്രത്തില്‍ ദീപികാ പദുകോണ്‍, ശരത് കുമാര്‍, ശോഭന, ജാക്കി ഷരോഫ് എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കള്‍. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ അശ്വിനാണ് ചിത്രത്തിന്റെ സംവിധായിക.

Kochadiyan


അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കൊച്ചടിയാന്‍. എ ആര്‍ രഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തില്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയ ഗാനം ഒക്ടബോര്‍ ഏഴിന് പുറത്തിറങ്ങും. വൈരമുത്തുവാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി മോഷന്‍ ക്യാപ്ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് കൊച്ചടിയാന്‍


സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് കൊച്ചടിയാനെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. രാജീവ് മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണാണ് ലഭിച്ചത്.

English summary
The most-anticipated Superstar Rajinikanth's Kochadaiyaan has been officially confirmed to release on the actor's birthday this year, 12.12.2013.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam