»   »  കുഞ്ചാക്കോ ബോബനും സുധീഷിന്റെ മകനും ഒന്നിക്കുന്നു, അറിയേണ്ട കാര്യങ്ങള്‍

കുഞ്ചാക്കോ ബോബനും സുധീഷിന്റെ മകനും ഒന്നിക്കുന്നു, അറിയേണ്ട കാര്യങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് വച്ചായിരുന്നു ചിത്രത്തിന്റെ അവാസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. 101 ചോദ്യങ്ങള്‍, ഐന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നതാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്‌ലോ, കുഞ്ചാക്കോ ബോബനൊപ്പമുള്ള കുട്ടിതാരത്തെ മനസിലായോ?

കുഞ്ചാക്കോ ബോബനും സിദ്ധാര്‍ത്ഥ് ശിവയും

കുഞ്ചാക്കോ ബോബനും സിദ്ധാര്‍ത്ഥ് ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സുധീഷിന്റെ മകന്‍ രുദ്രാക്ഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതാത്രത്തെ അവതരിപ്പിക്കുന്നത്.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ കൊച്ചൗവ്വ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കും. അയ്യപ്പയുടെ വേഷമാണ് രുദ്രാക്ഷിന്.

പൗലോ കൊയ്‌ലോയുടെ ട്വീറ്റ്

പ്രമുഖ ബ്രാസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത് വാര്‍ത്തയായിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ പോസ്റ്റര്‍ ട്വീറ്റ് ചെയ്തത്.

ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, മുകേഷ്, പാര്‍വതി രതീഷ്, സുധീഷ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Kochavva Paulo Ayyappa Coelho Completes Its Shoot!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam