»   » കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന പേര് ഒന്ന് പറഞ്ഞേ....

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന പേര് ഒന്ന് പറഞ്ഞേ....

By: Sanviya
Subscribe to Filmibeat Malayalam

നാവ് കുഴയ്ക്കുന്ന ചില മലയാള സിനിമകളുടെ പേരുണ്ട്. സപ്തമശ്രീ തസ്‌കര എന്ന അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രത്തിന്റെ പേര് പറയാന്‍ പ്രേക്ഷകര്‍ ഏറെ പാടുപെട്ടു. അതുപോലെയാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന പേരും.

മുതിര്‍ന്നവര്‍ക്കേ പറയാന്‍ പ്രയാസം, ഈ പേര് കുട്ടികള്‍ പറഞ്ഞാല്‍ എങ്ങിനെയിരിക്കും. കുട്ടികളെ കൊണ്ട് സിനിമയുടെ പേര് പറയിപ്പിച്ച് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു.

kochawa-pawlo

101 ചോദ്യങ്ങള്‍, ഐന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നതാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിലൂടെ നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അനുശ്രീ, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉദയ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യകതയും കൊച്ചൗവ്വ പൗല്ലോ അയ്യപ്പ കൊയ്‌ലോയ്ക്കുണ്ട്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

English summary
Kochavva Paulo Ayyappa Coelho Teaser 2
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam