»   » കളക്ഷനില്‍ മോഹന്‍ലാല്‍ തന്നെ താരം!!! കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പുലിമുരുകന്റെ വേട്ട!!!

കളക്ഷനില്‍ മോഹന്‍ലാല്‍ തന്നെ താരം!!! കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പുലിമുരുകന്റെ വേട്ട!!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിയ സിനിമയാണ് മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍. 150 ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം ഇതിനകം 150 കോടിയിലധികം തുക നേടിക്കഴിഞ്ഞു. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സിലും പുതിയ കളക്ഷന്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് പുലിമുരുകന്‍.

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശനം പൂര്‍ത്തിയാക്കി. 136 ദിവസമണ് മള്‍ട്ടിപ്ലക്‌സിലെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. 4.32 കോടി രൂപയാണ് ചിത്രം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി കളക്ട്‌ചെയ്തത്.

136 ദിവസം കൊണ്ട് മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി മൂന്ന് ലക്ഷത്തോളം ആളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു. മള്‍ട്ടിപ്ലക്‌സ് കളക്ഷനിലെ റെക്കോര്‍ഡ് നേട്ടമാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. കളക്ഷനില്‍ തൊട്ടുപിന്നിലുള്ള എസ്ര ഇതിനകം രണ്ട് കോടി പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്.

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും അതിവേഗം രണ്ട് കോടി നേടിയ ചിത്രങ്ങളില്‍ പ്രഥമ സ്ഥാനം പുലിമുരുകനാണ്. 16 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. തൊട്ടു പിന്നാലെ എത്തിയത് പൃഥ്വിരാജ് ചിത്രങ്ങളും നിവിന്‍ പോളി ചിത്രങ്ങളുമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ പുലിമുരുകന് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനില്ല. 22 ദിവസം കൊണ്ട് രണ്ട് കോടി ക്ലബിലെത്തതിയ എസ്രമാത്രമാണ് പുലിമുരുകന് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്നത്. ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ചിത്രം 25 ദിവസം കൊണ്ട് 2.10 കോടി നേടി.

നിലവില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മള്‍ട്ടിപ്ലക്‌സിലും മികച്ച പ്രകടനം നടത്തുന്നുണ്ട്. 46 ദിവസം പിന്നിട്ട ചിത്രം 1.94 കോടി രൂപനേടി പ്രദര്‍ശനം തുടരുകയാണ്. 47 ദിവസം പിന്നിട്ട ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ ഒന്നരക്കോടി രൂപ നേടിയിട്ടുണ്ട്.

റെക്കോര്‍ഡുകള്‍ അനവധി സ്വന്തമാക്കിയ പുലിമുരുകനും സൂപ്പര്‍ ഹിറ്റായ മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോഴിനും ശേഷം പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. പുലിമുരുകനിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഈ ചിത്രത്തിലേയും സംഘട്ടനരംഗങ്ങളൊരുക്കുന്നത്.

English summary
Pulimurugan terminated its run after 136 days. Its collect 4.32 crores from multiplex screens. The all time highest grosser.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam