»   » പുലിമുരുകനെ പിന്നിലാക്കി കോളേജ് പയ്യന്മാരുടെ ആനന്ദം; ഏഴാം നാള്‍ കലക്ഷന്‍

പുലിമുരുകനെ പിന്നിലാക്കി കോളേജ് പയ്യന്മാരുടെ ആനന്ദം; ഏഴാം നാള്‍ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ ആദ്യ നിര്‍മാണ ചിത്രമാണ് ആനന്ദംം. നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത്, ഏഴ് നവാഗതതാരങ്ങള്‍ അമിനിറന്ന ചിത്രം മികച്ച അഭിപ്രായങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്.

പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബിലേക്ക് കടന്നു എന്ന് പ്രശസ്ത നടന്‍!!


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പലിമുരുകനെ ആനന്ദം പിന്നിലാക്കുകയാണെന്നാണ് കേള്‍ക്കുന്നത്.


ആനന്ദം ഏഴാം നാള്‍, മുരുകന്‍ 21 ആം നാള്‍

ഏഴാം ദിവസം 28 ഷോകളിലൂടെ ആനന്ദം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത് 6.14 ലക്ഷം രൂപയാണ്. അതേ സമയം 21 ആം ദിവസം പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍ 42 ഷോകളിലൂടെ നേടിയത് 6.05 ലക്ഷം.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഇതുവരെ

ആദ്യ ആഴ്ച പിന്നിടുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ആനന്ദം നേടിയ ആകെ ഗ്രോസ് കലക്ഷന്‍ 46.07 ലക്ഷം രൂപയാണ്. അതേ സമയം 21 ദിവസത്തെ പ്രദര്‍ശനത്തിലൂടെ പുലിമുരുകന്‍ നേടിയ ആകെ ഗ്രോസ് കലക്ഷന്‍ 2.52 കോടി രൂപയും.


പുലിമുരുകന്‍ പിന്നോട്ട്

ഏഴാ ദിവസം പിന്നിടുന്ന ആനന്ദത്തിനാണ് ഇപ്പോള്‍ തിയേറ്ററുകളുടെ എണ്ണം കൂടുന്നത്. കൊച്ചിയില്‍ 73.44 ശതമാനം ആനന്ദത്തിനൊപ്പമാണ്. 21 ാം ദിവസം പിന്നിടുന്ന പുലിമുരുകന് 40.63 ശതമാനം തിയേറ്ററുകള്‍ മാത്രമേയുള്ളൂ.


ചരിത്രമെഴുതിയത് മുരുകന്‍ തന്നെ

അതേ സമയം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഇപ്പോള്‍ ഉള്ള റെക്കോഡുകളെല്ലാം പുലിമുരുകന്റെ പേരില്‍ തന്നെയാണ്. ഏറ്റവും വേഗം ഒരു കോടിയും, ഒന്നരക്കോടിയും, രണ്ട് കോടിയും, രണ്ടര കോടിയും നേടിയ ചിത്രം പുലിമുരുകന്‍ തന്നെ.


English summary
On the seventh day of its theatrical run at the multiplexes in Kochi, latest Malayalam movie Aanandam, helmed by debutant Ganesh Raj, has beaten the 21st day collection of Mohanlal's Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam