»   » താര പുത്രന്റെയും താരരാജാവിന്റെയും ചിത്രങ്ങള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ സമനിലയില്‍ തുടരുന്നു!

താര പുത്രന്റെയും താരരാജാവിന്റെയും ചിത്രങ്ങള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ സമനിലയില്‍ തുടരുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

സമരത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളാണ് ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളും മോഹന്‍ലാലിന്റെ മുന്തിവള്ളികളും. ജനുവരി 19ന് ജോമോന്റെ സുവിശേഷങ്ങളും തൊട്ടടത്ത ദിവസം ജനുവരി 20ന് മുന്തിരിവള്ളികളും തിയേറ്ററുകളില്‍ എത്തി. രണ്ട് ചിത്രങ്ങള്‍ക്കും ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം 2.71 കോടിയാണ് ജോമോന്‍ ഇനീഷ്യല്‍ ഡേ കളക്ട് ചെയ്തത്. മുന്തിരിവള്ളികള്‍ 3.9 കോടിയും നേടിയിരുന്നു. കേരളത്തിലെ പ്രധാന പ്രദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ട് ചിത്രങ്ങളും കൊച്ചി മള്‍ട്ടിപ്ലക്സ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.


രണ്ട് ചിത്രങ്ങളും ഒരു കോടിയില്‍

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളും മോഹന്‍ലാലിന്റെ മുന്തിരിവള്ളികളും ഇതുവരെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഒരു കോടി കടന്നു. ജോമോന്റെ സുവിശേഷങ്ങള്‍ 11 ദിവസംകൊണ്ട് ഒരു കോടി കടന്നപ്പോള്‍ 10 ദിവസംകൊണ്ടാണ് ഒരു കോടി കടന്നത്.


മോഹന്‍ലാലിന്റെ നാലാമത്തെ ചിത്രം

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഒരു കോടി കടക്കുന്ന മോഹന്‍ലാലിന്റെ നാലാമത്തെ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം, പുലിമുരുകന്‍ എന്നിവയാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി കടന്ന മോഹന്‍ലാലിന്റെ മറ്റ് ചിത്രങ്ങള്‍.


ദുല്‍ഖറിന്റെയും നാലാമത്തെ ചിത്രം

ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടി കടക്കുന്ന ദുല്‍ഖറിന്റെ നാലാമത്തെ ചിത്രമാണിത്. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് നേടുന്നത്.


മുന്തിരിവള്ളികളുടെ റീമേക്ക്

മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുന്ന മുന്തിരിവള്ളികള്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരുക്കങ്ങള്‍ നടന്ന് വരികയാണ്.


English summary
Kochi Multiplexs box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam