twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പറ' ഹിപ് ഹോപ്പ് ഫെസ്റ്റിവലുമായി കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്‍, യൂടൂബില്‍ ശ്രദ്ധേയമായി വീഡിയോസ്

    By Midhun Raj
    |

    കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്‌റെ ഹിപ് ഹോപ്പ് ഫെസ്റ്റിവലായ 'പറ' യൂടൂബില്‍ ശ്രദ്ധേയമാവുന്നു. ഫെസ്റ്റിവലില്‍ നിന്നുളള അഞ്ചിലധികം വീഡിയോസാണ് പുറത്തുവന്നിരിക്കുന്നത്‌. കോവിഡ് 19 മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഡിസംബര്‍ 13ന് നടന്ന ഹിപ്പ് ഹോപ്പ് ഫെസ്റ്റിവലിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പരിമിതപ്പെടുത്തിയ ക്ഷണിതാക്കള്‍ക്ക് മുന്നിലായിരുന്നു ഹിപ്പ് ഹോപ്പ് അവതരിപ്പിച്ചത്. സ്ട്രീറ്റ് അക്കാഡമിക്‌സ്, വേടന്‍, റാപ് കിഡ്, മനുഷ്യര്‍, എ ബി ഐ, വിവ്‌സി, ഫെജോ, നീരജ് മാധവ്, എംസി കൂപര്‍, മര്‍ത്യന്‍, ഇര്‍ഫാന ഹമീദ്, ഇന്ദുലേഖ വാര്യര്‍, ബ്ലാസ് ലി, ശ്രീനാഥ് ഭാസി, ഡിജെ ശേഖര്‍ എന്നീ കലാകാരന്മാരാണ് 'പറ'യില്‍ അണിചേര്‍ന്നത്.

    parahiphopfestival

    ആഷിക് അബു, ബിജിബാല്‍, ഡി ജെ ശേഖര്‍, റിമ കല്ലിങ്കല്‍, മധു സി നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സംഗീത ഉത്സവം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ യു ട്യൂബ് ചാനലില്‍ ഡിസംബര്‍ 31 രാവിലെ 10 മണിക്കാണ് പുറത്തിറങ്ങിയത്. 1980 കളില്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും ലാറ്റിനോ വര്‍ഗക്കാരും സൃഷ്ടിച്ച ഒരു സംഗീത ശാഖയാണ് ഹിപ് ഹോപ്. താളാത്മകമായ പാട്ടും പറച്ചിലുകളും നൃത്തവും മനോഭാവവുമെല്ലാം ചേര്‍ന്ന ഈ സംഗീതരൂപം പിന്നീട് ലോകത്തെമ്പാടും പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അലയൊലികളായി മാറുകയാണുണ്ടായത്.

    കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിലും ഹിപ് ഹോപ് സംഗീതത്തിന് ചരിത്രം കുറിക്കുന്ന കലാകാരന്മാരും വലിയൊരു ആരാധക സമൂഹവും രൂപപ്പെട്ടിട്ടുണ്ട്. ആ കലാകാരന്മാരെയെല്ലാം ചേര്‍ത്ത് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കുന്ന ഹിപ് ഹോപ് ഫെസ്റ്റിവലാണ് 'പറ'. പി ആര്‍ഒ - ആതിര ദില്‍ജിത്ത്.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: aashiq abu
    English summary
    Kochi Music Foundation's para hiphop festival videos released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X