»   » കൊച്ചു പ്രേമനെ നായകനാക്കി ഒരു കൊച്ചു സിനിമ ഒരുങ്ങുന്നു

കൊച്ചു പ്രേമനെ നായകനാക്കി ഒരു കൊച്ചു സിനിമ ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ഹാസ്യ കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കൊച്ചു പ്രേമന്‍ സിനിമയില്‍ ആദ്യമായി നായകനാകുന്നു. നടനും സംവിധായകനുമായ ബി പത്മകുമാറാണ് കൊച്ചു പ്രേമനെ ഹീറോയാക്കി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നത്.

മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിനുശേഷം ഒരുക്കുന്ന പത്മകുമാറിന്റെ രണ്ടാമത്തെ ചിത്രത്തിലാണ് കൊച്ചു പ്രേമന്‍ നായകനായി എത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പത്മകുമാര്‍ അറിയിച്ചത്. കോമഡി വേഷം ചെയ്ത് ശീലമുള്ള കൊച്ചു പ്രേമന്‍ ഒരു നായക വേഷം കൈകാര്യം ചെയ്താല്‍ എങ്ങനെയിരിക്കും എന്നു പ്രേക്ഷകര്‍ക്ക് തോന്നിപ്പോകാം.

kochupreman

എന്നാല്‍, ഇതൊരു കോമഡി ചിത്രമായി കരുതേണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു വ്യത്യസ്ത സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം പറയുന്നു. ആസ്വാദന തലത്തിനെക്കാളേറെ കലാമൂല്യത്തിന് പ്രാധാന്യം നല്‍കുകയെന്നതാണ് ലക്ഷ്യം.

പ്രേക്ഷകരെ വെറുപ്പിക്കില്ലെന്ന് വിശ്വാസമുണ്ട്, മലയാളത്തിന് നല്ലൊരു ചിത്രം കാഴ്ചവെക്കുക തന്നെ ചെയ്യുമെന്നും പത്മകുമാര്‍ പറയുന്നു. പുതിയ ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

ശ്രീ.കൊച്ചുപ്രേമനെ നായകനാക്കി ഒരു കൊച്ചു സിനിമ ചെയ്യുകയാണ്. അദ്ദേഹം അഭിനയിക്കുന്നതുകൊണ്ട് തമാശപ്പടം എന്ന് വിചാരിക്കരുത്....

Posted by B Padmakumar on Tuesday, October 6, 2015
English summary
director b padmakumar says my next film hero is kochu preman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam