»   » കൊച്ചുപ്രേമന്‍ ഇപ്പോള്‍ ബഡാ പ്രേമന്‍

കൊച്ചുപ്രേമന്‍ ഇപ്പോള്‍ ബഡാ പ്രേമന്‍

Posted By:
Subscribe to Filmibeat Malayalam
Kochu Preman
കൊച്ചുപ്രേമന്‍ അടുത്തയിടെ ഒരു പരാതി പറയുകയുണ്ടായി തികച്ചും ന്യായമായ സത്യമായിരുന്നു അത്. സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമാധ്യമങ്ങള്‍ക്കും സുപ്പര്‍സ്‌റാറുകളുടെ, നായകരുടെ, നായികമാരുടെ വാര്‍ത്തകളും ചിത്രങ്ങളും മാത്രം മതി ഞങ്ങളെ പോലുള്ള കുറെ ജീവികളും സിനിമയിലുണ്ടെന്ന കാര്യം ആരും ഓര്‍ക്കാറേയില്ലെന്ന്.

മലയാളസിനിമയില്‍ ഏറ്റവും തിരക്കുള്ള ഒരു താരമാണിന്ന് കൊച്ചുപ്രേമന്‍. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കു ഓടികൊണ്ടിരിക്കുന്ന പ്രേമന് നടപ്പു വര്‍ഷം എന്തുകൊണ്ടും നല്ലതുതന്നെ. എല്ലാവേഷവും കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ കൊച്ചുപ്രേമനെ ഹാസ്യത്തിന്റെ മേമ്പൊടികൂടി ചേരുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപെടുന്നു.

വലിയ വായിലെ ഡയലോഗും തലവെട്ടിക്കലും ഉയരം കുറഞ്ഞ ശരീരമികവും കൊച്ചുപ്രേമനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും കൊച്ചുപ്രേമനെ പോലുള്ള സഹനടന്‍മാരെ പ്രേക്ഷകലക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

സെലിബ്രിറ്റികള്‍ എന്നതുകൊണ്ട് മീഡിയാസ് ലക്ഷ്യമിടുന്നത് ലൈംലൈറ്റിലെ ഒരു പറ്റം ആളുകളെ മാത്രമാണ്. വായനക്കാരനും കാഴ്ചക്കാരനും ഈ നക്ഷത്രവലയത്തിനു ചുറ്റും പ്രദക്ഷിണം വെക്കുന്നു എന്ന ധാരണതന്നെയാണിവരെ സ്റ്റാര്‍ഡത്തിനു വശംവദരാക്കുന്നത്. കുടുംബപ്രേക്ഷകര്‍ ആകാംഷയോടെ ടിവിക്കുമുമ്പിലെത്തുന്ന ആഘോഷവേളകളിലെല്ലാം തന്നെ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരിക്കുന്ന ഒട്ടനവധി അഭിനേതാക്കളെ ചാനലുകള്‍ അവഗണിക്കുന്നുണ്ട്

നിരന്തരം ഒന്നോ രണ്ടോ സിനിമയില്‍ നായകനോ നായികയോ ആയി വന്ന് അതേ പോലെ അപ്രത്യക്ഷരാകുന്ന താരങ്ങളെ എത്രയോ കണ്ടിട്ടുണ്ട്. കുറഞ്ഞസമയം നിലനില്‍ക്കുന്ന ഇവരെ ആഘോഷിക്കാനും പരമാവധി പ്രമോട്ട് ചെയ്യാനും മല്‍സരിക്കുന്ന പലമാധ്യമങ്ങളും വര്‍ഷങ്ങളായി സിനിമയിലുള്ള കൊച്ചു കൊച്ചു വേഷങ്ങള്‍ കൊണ്ട് ജനപ്രീതിയാര്‍ജ്ജിച്ച് ഉയര്‍ന്നുവരുന്ന കൊച്ചുപ്രേമനെ പോലുള്ളവരെ ഗൗനിക്കാറേയില്ല എന്നത് സങ്കടകരമായ യാഥാര്‍ത്ഥ്യമാണ്.

വളരെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നിറഞ്ഞുനിന്നാലും അവാര്‍ഡോ അംഗീകാഗങ്ങളോ ലഭിച്ചാലും ഇവരോടുള്ളസമീപനത്തില്‍ വലിയമാറ്റമൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടൊക്കെയാവാം കൊച്ചുപ്രേമന്‍ അവഗണനചൂണ്ടികാണിച്ചതും. കൊച്ചുപ്രേമനെ സംബന്ധിച്ചിടത്തോളം ഇന്ന് തിരക്കുള്ള ബഡാപ്രേമന്‍ തന്നെയാണ്. ജഗതിയുടെ അഭാവവും കൊച്ചുപ്രേമന് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

English summary
Comedy actor kochu preman flays media for avoiding small actors
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam